കൈലാസ്- മാനസരോവർ തീർത്ഥാടകരെ രക്ഷപ്പെടുത്തണം – മുഖ്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു

നേപ്പാളിലെ സിമിക്കോട്ടിലും കുടുങ്ങിപ്പോയ 40 മലയാളി തീർത്ഥാടകരെ രക്ഷപ്പെടുത്താൻ ഊർജിതമായ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കത്തയച്ചു

0

കൈലാസ്- മാനസരോവർ യാത്രയ്ക്കിടെ മോശം കാലാവസ്ഥയെത്തുടർന്ന് ചൈന അതിർത്തിയിലും നേപ്പാളിലെ സിമിക്കോട്ടിലും കുടുങ്ങിപ്പോയ 40 മലയാളി തീർത്ഥാടകരെ രക്ഷപ്പെടുത്താൻ ഊർജിതമായ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കത്തയച്ചു.

കേരള സർക്കാരിന് ലഭിച്ച വിവരമനുസരിച്ച് 36 പേർ ചൈന അതിർത്തിയിലെ ഹിൽസയിലും നാലുപേർ നേപ്പാളിലെ സിമിക്കോട്ടിലുമാണ് കുടുങ്ങിയിരിക്കുന്നത്.

You might also like

-