ഇടുക്കിയിലെ എട്ടു വില്ലേജുകളിലെ ഭുപ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാകും : മുഖ്യമന്ത്രി

മൂന്നാറിന് മാത്രമായി പ്രത്യേക നിയമനിർമ്മാണം ആവശ്യമായി വരുമെന്നും , നിയമ നിർമ്മാണം സർക്കാരിന്റെ പരിഗണിയലാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു .

0

തിരുവന്തപുരം :മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഗ്യഹ നിർമ്മാണത്തിന് തടസം നേരിടുന്നത് സബ് കളക്ടർ ഇറക്കിയ ഉത്തരവ് മൂലമെന്ന് മുഖ്യമന്ത്രി.
ജനങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടാതെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുതന്നെ കളക്ടർ എന്‍.ഒ.സി. നല്‍കണമെന്ന് മുഖ്യമന്ത്രി. മൂന്നാറിന് വേണ്ടി പ്രത്യേക നിയമനിർമ്മാണം പരിഗണയിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിലെയും പരിസര പ്രദേശത്തേയും ഗൃഹ നിർമ്മാണത്തിന് തടസം നേരിടുന്നതായി ചൂണ്ടി കാട്ടിK M മാണി അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
മൂന്നാറിലും ഇടുക്കിയിലെ മറ്റ് 8 വില്ലേജുകളിലും ഗൃഹ നിർമ്മാണത്തിന് വില്ലേജ് ഓഫീസർമാർ എൻഒസി നൽകാത്ത സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് KM മാണിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
മൂന്നാറിന് മാത്രമായി പ്രത്യേക നിയമനിർമ്മാണം ആവശ്യമായി വരുമെന്നും , നിയമ നിർമ്മാണം സർക്കാരിന്റെ പരിഗണിയലാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു .
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗ്യഹ നിർമ്മാണത്തിന് NOC നൽകാനുള്ള അധികാരം വില്ലേജ് ഓഫീസറൻമാർക്ക് നൽകിയത് .
എന്നാൽ നിര്‍മ്മിതികള്‍ക്കുള്ള അനുമതി നൽകുന്നതിന് ചില വിലക്കുകൾ വരും വിധമുള്ള കത്ത് സഹിതമാണ് സമ്പ് കളക്ടർ താഴേക്ക് നൽകിയത് , ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ജനങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടാതെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുതന്നെ എന്‍.ഒ.സി. നല്‍കണമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇറക്കിയതാണ് ഈ ഉത്തരവുകൾ എന്നും അവ പിൻ വലിക്കാനാകില്ലെന്നു റവന്യു മന്ത്രി ഈ.ചന്ദ്രശേഖരൻ നോട്ടീസിനുള്ള മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പരിഗണനയിൽ നിന്നും പ്ലാന്റിഷനുകളയും ജനവാസ മേഖലയെയും ഒഴിവാക്കനമെന്നു കേന്ദ്രത്തോട് ആവിശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് മൂന്നാർ മേഖലയ്ക്ക് മാത്രമാണെന്നും , 50 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളെപ്പോലും ജില്ലാ കളക്ടർ ഉത്തരവിന്റെ പരിഗണനയിൽപ്പെടുത്തിയിരിക്കുകയാണന്നും KM മാണി കുറ്റപ്പെടുത്തി.
രാജാവിനെക്കാൾ വലിയ രാജ്യഭക്തി എന്ന നിലയാണിത് അദ്ദേഹം പരിഹസിച്ചു.
സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ ഇറക്കിയ റിപ്പോർട്ടുകൾ റദ്ദാക്കണമെന്ന് എസ് രാജേന്ദ്രൻ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.
റവന്യു മന്ത്രി എന്തൊക്കെപ്പറഞ്ഞാലും ഉദ്യോഗസ്ഥരുടെ നിലപാട് മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് വാക്കട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി

You might also like

-