മുഖ്യ മന്ത്രി ഇന്ന് ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുമായി കുടിക്കാഴച്ച നടത്തും
അമിത് ഷാ, നിര്‍മല സീതാരാമന്‍, നിധിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരെയാണ് മുഖ്യമന്ത്രി കാണുന്നത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, ദേശീയപാതാ വികസനം തുടങ്ങിയവ ചര്‍ച്ചയാകും.
ഡൽഹി :മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. അമിത് ഷാ, നിര്‍മല സീതാരാമന്‍, നിധിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരെയാണ് മുഖ്യമന്ത്രി കാണുന്നത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, ദേശീയപാതാ വികസനം തുടങ്ങിയവ ചര്‍ച്ചയാകും.
രാവിലെ 10 മണിക്ക് ഷിപ്പിങ് മന്ത്രിയുമായാണ് ആദ്യ കൂടിക്കാഴ്ച. 12 മണിയോടെ പാര്‍ലമെന്‍റിലെത്തി അമിത് ഷായെ കാണും. ഉച്ചയോടെയാണ് നിധിന്‍ ഗഡ്കരിയെ കാണുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഗഡ്കരിയുമായി നേരത്തെയും ചർച്ച നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് ധനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണും.