ശസ്ത്രക്രിയക്ക് ശേഷം മന്ത്രി എം എം മണി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു

മന്ത്രി എംഎം മണി ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിപാടെടുത്തതിനാൽ അയ്യപ്പൻ ശിക്ഷി തെന്നായിരുന്നു വ്യപക പ്രചാരണം.

0

തിരുവനതപുരം : തലയിൽ ഉണ്ടായ രക്ത ശ്രാവത്തുടർന്നു തിരുവനതപുരം മെഡിക്കൽ കോളേജ്ജിൽ ശസ്ത്രക്രിയക്ക് വിധേയനായ വൈദുതി വകുപ്പ് മന്ത്രി എം എം മണിയേ ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു .മന്ത്രി പൂർണ ആരോഗ്യവാനെങ്കിലും മന്ത്രിയുടെ രണ്ടാഴ്‍ചത്തെ ദൂര യാത്ര ഒഴുവാക്കിയിട്ടുണ്ട് .വൈകിട്ട് ആശുപത്രി വിട്ട മന്ത്രി മന്ത്രി മന്ദിരത്തിലെത്തിയ ശേഷം ചികിത്സയിൽ ആയിരുന്നപ്പോൾ മുടങ്ങിയ ഫയലുകൾ വിളിച്ചു വരുത്തി പരിശോധിച്ചു ഒപ്പുവച്ചു വ്യാഴാഴ്ചത്തെ കാബിനറ്റിൽ മന്ത്രി പങ്കെടുക്കും മന്ത്രിക്ക് സാധാരയെന്നപോലെ ജോലികൾ ചെയ്യുന്നതിൽ തടസ്സമില്ലെന്നു കൂടുതൽ ദൂര യാത്രകൾ ഒഴുവാക്കുന്നതാണ് നല്ലതെന്നു അദ്ദേഹത്തെ ചികല്സിച്ചിരുന്ന ഡോക്ടർമാർ പറഞ്ഞു .

തലയിലെ ഞെനരമ്പുകളിൽ രക്തം കട്ടപിടിച്ചു രക്തസ്രാവമുണ്ടായതിനെതുടന്നു കഴിഞ്ഞയാഴ്ച്ചയാണ് എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്
വൈദുതി മന്ത്രി ആശുപത്രിയിൽ ആയതിനെത്തുടർന്നു അദ്ദേഹത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അടിസ്ഥാനരഹിത പ്രചാരണം നടന്നിരുന്നു . മന്ത്രി എംഎം മണി ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിപാടെടുത്തതിനാൽ അയ്യപ്പൻ ശിക്ഷി തെന്നായിരുന്നു വ്യപക പ്രചാരണം.

You might also like

-