മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.
കരിപ്പൂർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥികരിച്ചതിനെ തുടർന്ന് ഇരുവരും സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയായിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കരിപ്പൂർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥികരിച്ചതിനെ തുടർന്ന് ഇരുവരും സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയായിരുന്നു. ഇതോടെയാണ് കോവിഡ് പരിശോധന നടത്തിയത്.മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കൂടാതെ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ, സ്പീക്കർ ശ്രീരാമ കൃഷണൻ, മന്ത്രമാരായ കെ.ടി ജലീൽ, എ.സി മൊയ്തീൻ എന്നിവരും കരിപ്പൂർ സന്ദർശിച്ചിരുന്നു. ഇവരും ക്വാറന്റൈനിലാണ്. ഇവർക്കും കോവിഡ് പരിശോധന നടത്തിയെന്നാണ് സൂചന.അതേസമയം നാളെത്തെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ മുഖ്യ മന്ത്രി പങ്കെടുക്കുമോ എന്നറിയില്ല