ലത്തീന്‍ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി “ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്”

സര്‍ക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ. നല്ല ഉദേശമുള്ളൂ എങ്കിലും ചിലര്‍ എതിര്‍ക്കും. എതിര്‍ക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്.ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോള്‍ പറ്റിക്കല്‍ ആണെന്ന സന്ദേശം ഒരാള്‍ പ്രചരിപ്പിച്ചു

0

തിരുവനന്തപുരം| വിഴിഞ്ഞ തുറമുഖ സമരത്തില്‍ ലത്തീന്‍ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം.മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താന്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ. നല്ല ഉദേശമുള്ളൂ എങ്കിലും ചിലര്‍ എതിര്‍ക്കും. എതിര്‍ക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്.ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോള്‍ പറ്റിക്കല്‍ ആണെന്ന സന്ദേശം ഒരാള്‍ പ്രചരിപ്പിച്ചു. ആരും ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് പ്രചരിപ്പിച്ചു. വന്‍ ചതി എന്നും പ്രചരിപ്പിച്ചു. ചതി ശീലമുള്ളവര്‍ക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭാവനസമുച്ചയം ഉടന്‍ നിര്‍മാണം ആരംഭിക്കും. കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവരെയും പുനരധിവാസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 343 ഫ്‌ലാറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഇതിനകം നിര്‍മിച്ചു. ഒരു സര്‍ക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് സര്‍ക്കാര്‍ നല്‍കിയത്. പ്രതിസന്ധികളില്‍ മത്സ്യതൊഴിലാളികള്‍ ഒറ്റക്കല്ലെന്നും സര്‍ക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റിനായി 8 ഏക്കർ ഭൂമി ലഭിച്ചു കഴിഞ്ഞു , മത്സ്യത്തൊഴിലാളികൾ പല തരം പ്രതിസന്ധി നേരിടുന്നു , പല ഘട്ടത്തിലും കടലിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ ആണ് , അത് കണ്ടറിഞ്ഞ് നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു . അതോടൊപ്പം സമാശ്വാസ നടപടികൾ തുടരുമെന്നും കാലാവസ്ഥ പ്രശ്നം നമുക്ക് പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അതേസമയം ലത്തീൻ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ലത്തീൻ അതിരൂപത. മന്ത്രിസഭാ ഉപസമിതിയുമായുള്ള യോഗത്തിലാണ് മന്ത്രിമാരെ പ്രതിഷേധം അറിയിച്ചത്. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘം ചർച്ചയിൽ പങ്കെടുക്കുന്നു

You might also like

-