10 റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു
ആറ് ജില്ലകളിലായാണ് പത്ത് റെയിൽവെ മേൽപ്പാലങ്ങൾ വരുന്നത്. ചിറയൻകീഴ്,മാളിയേക്കൽ,ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര, അകത്തേത്തറ,വാടാനാംകുറിശി, താനൂർ , ചേലാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ മേൽപ്പാലങ്ങൾ.
തിരുവനന്തപുരം:സംസ്ഥാനത്തെ 10 റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. 251കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിപ്പെടുത്തിയാണ് നിർമ്മാണം.ലെവൽ ക്രോസ് വിമുക്ത കേരളം എന്ന സർക്കാർ ലക്ഷ്യത്തിലേക്കുള്ള തുടക്കം. ആറ് ജില്ലകളിലായാണ് പത്ത് റെയിൽവെ മേൽപ്പാലങ്ങൾ വരുന്നത്. ചിറയൻകീഴ്,മാളിയേക്കൽ,ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര, അകത്തേത്തറ,വാടാനാംകുറിശി, താനൂർ , ചേലാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ മേൽപ്പാലങ്ങൾ.
പദ്ധതികൾ പൂർണ്ണമാകുന്നതോടെ പ്രധാനപ്പെട്ട നിരത്തുകളിലെ ഗതാഗത തടസങ്ങൾക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 251കോടിയാണ് മേൽപ്പാലങ്ങളുടെ നിർമ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. റോഡ‍്സ് ആന്‍റ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയാണ് ഫണ്ട് ലഭ്യമാക്കുന്നത്. മേൽപ്പാലങ്ങളിൽ രണ്ട് വരി നടപ്പാതയുമുണ്ടാകും. ഒരുവർഷത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
“വികസനത്തിലും ക്ഷേമത്തിലും അടിസ്ഥാന സൗകര്യത്തിലും സ്വപ്നം കാണാന്‍ കഴിയാത്ത മുന്നേറ്റമാണ് ഈ നാലര വര്‍ഷം കൊണ്ട് കേരളത്തിലുണ്ടായത്. നാട് മാറ്റം ആഗ്രഹിച്ചപ്പോള്‍ സര്‍ക്കാര്‍ അതിന്‍റെ കൂടെ നിന്നു, അപ്പോള്‍ അതിന്‍റേതായ മാറ്റങ്ങളുണ്ടായി. ഇവിടെയൊന്നും നടക്കില്ലെന്ന ചിന്തയെ മാറ്റി ഇവിടെ പലതും നടക്കുമെന്ന ബോധ്യത്തിലേക്ക് ജനങ്ങളെ നയിക്കാന്‍ ഇക്കാലയളവില്‍ സര്‍ക്കാരിന് സാധിച്ചു.നമ്മുടെ നാടിന്‍റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഈ മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേല്‍പാലങ്ങളുടെയും നിര്‍മ്മാണം സര്‍ക്കാര്‍ സാധ്യമാക്കി വരുന്നത്. പൊതുഗതാഗത രംഗത്തു വലിയ മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന പദ്ധതികളാണ് അടുത്തുതന്നെ പൂര്‍ത്തിയാകാന്‍ പോകുന്നത്. മുഖ്യമന്ത്രി പറഞ്ഞു