കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് ഞായറാഴ്ച നിയന്ത്രങ്ങൾ ഇല്ല, 28 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ

ഈ മാസം 28 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ വൈകുന്നേരം വരെയാക്കും. പരീക്ഷയ്‌ക്ക് മുൻപായി പാഠഭാഗങ്ങൾ എടുത്ത് തീർക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

0

തിരുവനനന്തപുരം|സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.സ്‌കൂളുകളിൽ ഒൻപത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്‌ച്ച മുതൽ പുനരാരംഭിക്കും. ഈ മാസം 28 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ വൈകുന്നേരം വരെയാക്കും. പരീക്ഷയ്‌ക്ക് മുൻപായി പാഠഭാഗങ്ങൾ എടുത്ത് തീർക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നിവയ്‌ക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം.അതേസമയം കാറ്റഗറി തിരിച്ചുള്ള ജില്ലകളിലെ നിയന്ത്രണം തുടരാനാണ് സാധ്യത. നിലവിൽ സി കാറ്റഗറിയിൽ ജില്ലകളൊന്നുമില്ല. അതുകൊണ്ട് തന്നെ നിലവിൽ പ്രവർത്തിക്കുന്നത് പോലെ തന്നെ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തീയറ്റുറകൾ പ്രവർത്തിപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

You might also like

-