കടൽ പ്രക്ഷുപ്തകും  ശക്തിയേറിയ കാറ്റിന്  സാധ്യത  മൽസ്യത്തൊഴിലാകൾ കടലിൽപോകരുത് 

കേരള,  കർണ്ണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്ന്   മണിക്കൂറിൽ 35 മുതൽ 45 km വേഗതയിൽ കാറ്റിന്   സാധ്യതയുണ്ട്

0

തിരുവന്തപുരം : കേരള, കർണ്ണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്ന്   മണിക്കൂറിൽ 35 മുതൽ 45 km വേഗതയിൽ കാറ്റിന്   സാധ്യതയുണ്ട് , ഇതിനാൽ കടൽ പ്രക്ഷുബ്ദമാകാൻ  സാധ്യതയുണ്ട്.കർണാടക തീരത്തും (3 .0 – 3 .2 m ) ലക്ഷദ്വീപ് തീരത്തും (3 .0 – 3 .2 m ) ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും  ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ , തെക്കു-പടിഞ്ഞാറൻ തീരങ്ങളിൽ കടൽ  പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യധയുണ്ട് . ആയതിനാൽ മത്സ്യത്തൊഴിലാളികൾ കേരള,  കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും  ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുവശവും  മത്സ്യബന്ധത്തിന്  പോകരുത്.

കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ജൂൺ 16 &19 തിയ്യതികളിൽ ശക്തമായതോ (7 മുതൽ 11 cm, 24 മണിക്കൂറിൽ) അതിശക്തമായതോ (12 മുതൽ 20 cm, 24 മണിക്കൂറിൽ ) ആയ മഴയ്ക്ക് സാധ്യത. ജൂൺ 17 ,18 തിയ്യതികളിൽ   ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ (7 മുതൽ 11 cm, 24 മണിക്കൂറിൽ) മഴയ്ക്കും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

You might also like

-