പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസ് വൈദികനെ സഭ യില്നിന്നും പുറത്താക്കി
റവൂര്‍ ചേന്ദമംഗലം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് കേസ്.
കൊച്ചി :എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസ്. പറവൂര്‍ ചേന്ദമംഗലം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് കേസ്. പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരയായ പെണ്‍കുട്ടികള്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി. ഫാദര്‍ ജോര്‍ജ് പടയാട്ടി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പള്ളിക്ക് സമീപത്തെ സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് ജോര്‍ജ് പടയാട്ടി.
അതേസമയം വൈദികനെതിരെ ആരോപണ ഉയർന്ന സാഹചര്യത്തിൽ വൈദികനെ സഭയിൽ പുറത്താക്കി സഭ വാർത്താക്കുറിപ്പ് പ്രസാദികരിച്ചു