യു.എസ് ക്യാപിറ്റോള്‍, സുപ്രീം കോടതി പരിസരത്ത് ലൈവ് നേറ്റിവിറ്റി സീന്‍ ജനശ്രദ്ധയാകര്‍ഷിച്ചു

ക്രിസ്തുമസ്സിന്റെ യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കല്‍, മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെകുറിച്ച് ജനങ്ങള ബോധവല്‍ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇങ്ങന ഒരു പരിപാടി സംഘടിപ്പിച്ചതന്ന് ക്രിസ്ത്യന്‍ ഡിഫന്‍സ് കൊയലേഷന്‍ റവ പാട്രിക്ക് മഹോനി പറഞ്ഞു

0

വാഷിംഗ്ടണ്‍ ഡി സി: പതിനൊന്നാമത് വാര്‍ഷിക ലൈവ് നാറ്റിവിറ്റി ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമത വിശ്വാസികള്‍ ഡിസംബര്‍ 12 ബുധനാഴ്ച യു എസ് സുപ്രീം കോടതി, യു എസ് കാപ്പിറ്റോള്‍ പരിസരങ്ങളില്‍ ജീവനുള്ള ഒട്ടകം, കഴുത, ആട് എന്നീ മൃഗങ്ങളേയും രാജാക്കന്മാര്‍, ആട്ടിടയന്മാര്‍, മറിയം, ജോസഫ്, ഉണ്ണിയേശു എന്നിവരേയും അണിനിരത്തി ലൈവ് നാറ്റിവിറ്റി സീന്‍ തയ്യാറാക്കിയത് ജനശ്രദ്ധയും മാധ്യമശ്രദ്ധയും പിടിച്ചെടുത്തു.

ക്രിസ്തുമസ്സിന്റെ യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കല്‍, മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെകുറിച്ച് ജനങ്ങള ബോധവല്‍ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇങ്ങന ഒരു പരിപാടി സംഘടിപ്പിച്ചതന്ന് ക്രിസ്ത്യന്‍ ഡിഫന്‍സ് കൊയലേഷന്‍ റവ പാട്രിക്ക് മഹോനി പറഞ്ഞു.ലൈവ് നാറ്റിവിറ്റി സീനില്‍ പങ്കെടുത്തവര്‍ കോടതി ചുറ്റി ഫയ്ത്ത് ആന്റ് ലിബര്‍ട്ടി ഓഫീസിന് മുന്‍വശം സമാപിച്ചു.

സുപ്രീം കോടതിയുട മുന്‍വശത്ത് ഒ ഹോലി നൈറ്റ് എന്ന ഗാനവും സംഘം ആലപിച്ചു. നാം നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചില്ലെങ്കില്‍ അത് നമുക്ക് നഷ്ടപ്പടും ലിബര്‍ട്ടി കൗണ്‍സില്‍ ചെയര്‍മാന്‍ മാറ്റ് സ്റ്റാവര്‍ അഭിപ്രായപ്പെട്ടു.

You might also like

-