ചികിത്സ സഹായവുമായി ക്രിസ്ത്യന്‍ റ്റി.വി.നെറ്റ് വര്‍ക്ക്
ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്ന എത്രയോ പാവങ്ങളാണ് നമ്മുടെ ചുറ്റിലും ജീവിക്കുന്നത് രോഗബാധിതരായ ഇവര്‍ക്ക് ആശുപത്രിയില്‍ ലഭിച്ച ചികിത്സയുടെ ചിലവുകള്‍ വഹിക്കാനാവാതെ കടബാധ്യതയില്‍ കഴിയുന്നു.
സിന്‍സിനാറ്റി: സിന്‍സിനാറ്റി ആസ്ഥാനമായി 1977 ല്‍ സ്ഥാപിതമായ ട്രൈസ്റ്റേറ്റ് ടെലിവിഷന്‍, അമേരിക്കയിലെ 2500 കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ബില്‍ അടക്കുന്നതിനുള്ള സഹായധനം നല്‍കുന്നു.
2.5 മില്യണ്‍ ഡോളറാണ് ഈ പദ്ധതിക്കു വേണ്ടി നീക്കിവെച്ചിരിക്കുന്നതെന്ന് റ്റി.സി.റ്റി.യുടെ പ്രസ്സ് റിലീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്ന എത്രയോ പാവങ്ങളാണ് നമ്മുടെ ചുറ്റിലും ജീവിക്കുന്നത് രോഗബാധിതരായ ഇവര്‍ക്ക് ആശുപത്രിയില്‍ ലഭിച്ച ചികിത്സയുടെ ചിലവുകള്‍ വഹിക്കാനാവാതെ കടബാധ്യതയില്‍ കഴിയുന്നു. ഇവരെ സഹായിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ക്രിസ്ത്യന്‍ റ്റി.വി. നെറ്റ് വര്‍ക്കായി അറിയപ്പെടുന്ന റ്റി.സി.റ്റി അധികൃതര്‍ അറിയിച്ചു.
ബില്‍ കളക്ടര്‍ന്മാരില്‍ നിന്നുള്ള നിരന്തര ഫോണ്‍വിളികള്‍ ഇവരെ കൂടുതല്‍ മാനസികമായി തകര്‍ക്കുന്നു. ഭാവിയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ആര്‍.ഐ.പി. മെഡിക്കല്‍ ഡെബിറ്റ് എന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനാണ് തീരുമാനം. ഈ ഓര്‍ഗനൈസേഷനിലൂടെ ഇതിനകം അമേരിക്കയിലെ 240,000 കുടുംബങ്ങള്‍ക്ക് 800 മില്യണ്‍ ഡോളറിന്റെ സഹായധനം വിതരണം ചെയ്തിട്ടുണ്ട്. നാം കടന്നു പോകുന്ന കാലഘട്ടത്തിന്റെ ഏറ്റവും സുപ്രധാനമായ ആവശ്യമാണിതെന്ന് ടിസിറ്റി സ്‌പോക്ക്‌പേഴ്‌സണ്‍ ജൂഡി ചര്‍ച്ച പറഞ്ഞു.