രക്ഷയുടെയും സമാദാനത്തിന്റെ ദൈവപുത്രന് ജനിച്ചു ക്രിസ്തുമസ്
25ദിനങ്ങളിൽ നോമ്പു നോറ്റ് പ്രാർഥനാനിർഭരമായാണ് ക്രൈസ്തവർ ക്രിസ്മസിനെ വരവേറ്റത്.എല്ലാ പ്രതിസന്ധികൾക്കിടയിലും മോചനം പരസ്പര സ്നേഹം വിഷമകരമായ സമയങ്ങളിൽ പ്രതീക്ഷയും ധൈര്യവും നൽകുന്ന ദൈവത്തിന്റെ പുത്രൻ .
ലോകമെങ്ങു കോവിഡ് മഹാമാരിയുടെ ആശങ്കകൾക്കിടയിൽ പ്രത്യാശയുടെ കിരണമായി സന്ധിയുടെയും സമാദാനത്തിന്റെയും സന്ദേശമായി ലോകരക്ഷകയായി ഉണ്ണിയേശു പിറന്നു ഇന്ന് ക്രിസ്മസ്. ലോകമാകെയുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്നു. 25ദിനങ്ങളിൽ നോമ്പു നോറ്റ് പ്രാർഥനാനിർഭരമായാണ് ക്രൈസ്തവർ ക്രിസ്മസിനെ വരവേറ്റത്.എല്ലാ പ്രതിസന്ധികൾക്കിടയിലും മോചനം പരസ്പര സ്നേഹം വിഷമകരമായ സമയങ്ങളിൽ പ്രതീക്ഷയും ധൈര്യവും നൽകുന്ന ദൈവത്തിന്റെ പുത്രൻ . ദൈവ സ്നേഹം പൂർണമായും സൗജന്യവും കൃപയുമാണെന്നും ക്രിസ്തുവിന്റെ തിരുപ്പിറവിയെന്ന് ഫ്രാന്‍സിസ് മാര്പാപ്പതന്റെസന്ദേശത്തിൽ പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ രാത്രി 12ന് ക്രൈസ്തവ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ശുശ്രൂഷകൾ നടന്നു.
ക്രിസ്മസ് ഏതെങ്കിലും ഒരു കാലഘട്ടത്തിന്റെ മാത്രം ആഘോഷമല്ല, അനുഭവവും പങ്കുവയ്ക്കുലമാണെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പ റമ്പില്‍ സന്ദേശത്തില്‍ പറഞ്ഞു. ദൈവത്തിനു മനുഷ്യനോടുള്ള അവാച്യമായ സ്നേഹത്തിന്റെ അടയാളമാണ് ക്രിസ്മസ്. എല്ലാവരിലും ഐക്യവും സാഹോദ ര്യവും ഊട്ടിയുറപ്പിക്കാന്‍ ഈ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.വീടുകളിൽ നക്ഷത്രവിളക്കുകൾ ഉയർത്തിയും പുൽക്കൂടുകൾ നിർമിച്ചും ക്രിസ്മസ് കേക്കുകൾ കൈമാറിയും വിശ്വാസ സമൂഹം ക്രിസമസ് ആഘോഷങ്ങളിൽ പങ്കാളികളായി.