ചിയറ്ററിലെ പൊന്നുമോൻ്റെ കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടം
വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച P P മത്തായി (പൊന്നു) വിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന സമരവേദിയിൽ ഐക്യധാർഡ്യം പ്രഖ്യാപിച്ച് തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം
ചിറ്റാർ : വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച P P മത്തായി (പൊന്നു) വിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന സമരവേദിയിൽ ഐക്യധാർഡ്യം പ്രഖ്യാപിച്ച് തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം. കട്ടച്ചിറ-കുടപ്പന ദേശസമിതിയുടെ പ്രതിഷേധത്തിന് വകയാർ ഡിസ്ട്രിക്ട് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു്. ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് Fr. ജിബു സി. ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ബിജു തോമസ് പറന്തൽ ഉൽഘാടനം ചെയ്തു, ഡിസ്ട്രിക്ട് ഭാരവാഹികളായ ക്രിസ്റ്റി വറുഗീസ്, അനി കിഴക്കുപുറം എലിസബേത്ത് മെറീന, തോബിയാ എലിസബെത്ത്, ജസ്റ്റി വർഗീസ്, ലിനോ ഫിലിപ്പ്, ഷിനു ബിജു, തങ്കച്ചൻ എന്നിവർ പങ്കെടുത്തു