കള്ളകർക്കിടം പെയ്തൊഴിഞ്ഞു പൊന്നി ചിങ്ങം വന്നണഞ്ഞു

തലയിലെ തോർത്തു മുണ്ടിനു പാളത്തൊപ്പിക്കും പുറമെ കർഷകൻ മുഖവരണം ധരിച്ച് ഇത്തവണ വിയർപ്പൊഴുക്കി

0

കള്ളകർക്കിടം പെയ്തൊഴിഞ്ഞു പാഞ്ഞകർക്കിടകം വിതച്ച കഷ്ടകാലത്തിന് മോചനം ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവർഷ പിറവി കര്‍ഷകദിനം കൂടിയായ ഇന്ന് കാര്‍ഷികവൃത്തിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കൂടി ഒര്‍മിപ്പിക്കുന്ന ദിവസം.കഴിഞ്ഞ മുന്ന് വർഷവും പ്രളയം കവർന്നെടുത്ത ചിങ്ങപ്പുലരിയെ ക്ഷാമം വിട്ട് മുളപൊട്ടുന്ന മുകുളങ്ങൾക്ക്മേൽ കോവിഡ് മഹാമാരിയുടെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഓരോ കർഷകനും പ്രതീക്ഷദിനങ്ങളാണ് സമ്മാനിക്കുന്നത്

കോവിഡ് ലോകത്തെകിഴടക്കിയെങ്കിലും അതിജീവനത്തിന്റെ പാതയിലാണ് കർഷകർ കർക്കിടകം തകര്‍ത്തെറിഞ്ഞ മുന്ന് തുടർച്ചയായ ദുരന്തങ്ങളിൽ നിന്നും കേരളം മോചനം പ്രാപിച്ചിട്ടില്ല കഴിഞ്ഞവർഷം കാവളപ്പറയിലും നിലംബുരിലും കർക്കിടകം ദുരന്ത വിതച്ചപ്പോൾ ഇത്തവണകർക്കിടകം കിഴക്കിന്റെ കാശ്മീരിനെ കണ്ണീരിലാഴ്ത്തി .കർക്കിടകം കലിപൂണ്ടപ്പോൾ പെട്ടി മുടി ദുരിതക്കയമായി

കൊറോണക്കാലം അടച്ചു പൊട്ടപെട്ടപ്പോൾ സർക്കാർ ഭക്ഷ്യ ഷാമം മുന്നിൽ കണ്ട് കൃഷിയിലേക്കിറങ്ങാൻ ആളുകളെ പ്രചോദിപ്പിച്ചു . തലയിലെ തോർത്തു മുണ്ടിനു പാളത്തൊപ്പിക്കും പുറമെ കർഷകൻ മുഖവരണം ധരിച്ച് ഇത്തവണ വിയർപ്പൊഴുക്കി തരിശായി പാടങ്ങൾ ഉഴുതുമറിക്കപ്പെട്ടു വിത്തിറക്കി കാകനും പന്തും പന്നിക്കും വന്യ മൃഗങ്ങൾക്കും കാവലിരുന്നു. ഇനി വിളയിച്ചത് കൊയ്തെടുക്കണം കർഷകന്റെ വിളവെടുക്കലിന്റെ കാത്തിരിപ്പിന് വിരാമമായി ഇതാ പൊന്നിൻ ചിങ്ങം വന്നണഞ്ഞു കർഷകന്റെ അതിജീവനത്തിന്റെ മാസം ചിങ്ങം വന്നു നാല് നാളിനപ്പുറം അത്തം പിറക്കും. പൊന്നോണത്തിനായുള്ള കാത്തിരിപ്പു കൂടിയാണ് ഇനിയുള്ള ദിവസ്സങ്ങൾ

You might also like

-