രഹസ്യസന്ദര്‍ശനം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയില്‍; ഔദ്യോഗിക പ്രഖ്യാപനമില്ലാതെ സന്ദര്‍ശനം
വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രി ഡല്‍ഹിയിൽ വിമാനം ലിറങ്ങിയത്. ഇതുവരെയും വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ യാതൊരറിയിപ്പും പ്രഖ്യാപനങ്ങളോ ഒന്നും തന്ന ഉണ്ടായിട്ടില്ല. നാളെ രാവിലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി വാങ് യീ കൂടിക്കാഴ്ച നടത്തും.
ഡല്‍ഹി| ഇന്ത്യയില്‍ ചൈനീസ് വിദേശകാര്യമന്ത്രിയുടെ രഹസ്യസന്ദര്‍ശനം. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഇന്ത്യ-ചൈന ഉന്നതതല യോഗമാണ് നാളെ ഡല്‍ഹിയില്‍ നടക്കുന്നത്.വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രി ഡല്‍ഹിയിൽ വിമാനം ലിറങ്ങിയത്. ഇതുവരെയും വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ യാതൊരറിയിപ്പും പ്രഖ്യാപനങ്ങളോ ഒന്നും തന്ന ഉണ്ടായിട്ടില്ല. നാളെ രാവിലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി വാങ് യീ കൂടിക്കാഴ്ച നടത്തും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യീ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇന്ന് വൈകീട്ടോടെ വാങ് യീ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതിനാലാണ് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടാകാത്തതെന്നാണ് വിലയിരുത്തല്‍.
നാളെ നടക്കുന്ന ചര്‍ച്ചകളില്‍ അതിര്‍ത്തിയിലെ സേനാ പിന്മാറ്റവും യുക്രൈന്‍ വിഷയവും ചര്‍ച്ചയാകുമെന്നാണ് സൂചന