ബോയ്സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കിഎന്നാ പരാതിയിൽവൈദികൻ അറസ്റ്റിൽ

കൊച്ചി പെരുമ്പടപ്പ് ബോയ്സ് ഹോമിന്റെ ഡയറക്ടർ ഫാദർ ജോർജാണ് പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.

0

കൊച്ചി: കൊച്ചി പെരുമ്പടത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്കൊച്ചി പെരുമ്പടപ്പ് ബോയ്സ് ഹോമിന്റെ ഡയറക്ടർ ഫാദർ ജോർജാണ് പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.. ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നാതാണ് വൈദികനെതിരായ പരാതി.

ഏഴു കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പീഡനത്തെ തുടർന്ന് കുട്ടികൾ ബാലഭവനിൽ നിന്ന് ഓടിപ്പോയിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.ബോയ്സ് ഹോമിലെ കൂടുതൽ കുട്ടികള്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഫാദര്‍ ജോര്‍ജ് പെരുമ്പടപ്പിലെ സേക്രഡ് ഹാര്‍ട്ട് ബോയ്‌സ് ഹോമിന്റെ ഡയറക്‌റായി എത്തിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടികളെ നിരന്തരം പീഡിപ്പിച്ചുവരുന്നതായാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇയാളുടെ പീഡനം സഹിക്കാതെ 6 കുട്ടികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടോടി.

തുടര്‍ന്ന് ഇവരുടെ രക്ഷിതാക്കളെത്തി കുട്ടികളെ ബോയ്‌സ് ഹോമില്‍ നിന്ന് മോചിപ്പിച്ചു. ഇതിനിടെ ഇവിടെയെത്തിയ വൈദികനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടികളുടെ പരാതിയില്‍ കേസെടുത്ത പോലീസ് വൈദികനെതിരെ പോക്‌സൊ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇയാളെ പിന്നീട് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാള്‍ ഡയറക്ടറായ ബോയ്‌സ് ഹോമിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മതിയായ രേഖകളുടെ അടിസ്ഥാനത്തിലാണൊ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കും.

അതേസമയം, കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കുമെന്നും പോലീസ് പറഞ്ഞു.

 

You might also like

-