സഭ പ്രശനം ; അനുരഞ്ജന നീക്കവുമായികർദിനാൾ നടപ്പായിൽ കഴിയുന്ന ബിഷപ്പ്മാരെ അഞ്ചേരി ഫോണിൽസംസാരിച്ചു

സഹായ മെത്രാന്മാരോട് ബിഷപപ്പ് ഹൗസിലെത്താന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

0

കൊച്ചി :എറണാകുളം-അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ അനുരഞ്ജന നീക്കവുമായി സിറോ മലബാര്‍ സഭാ നേതൃത്വം. സഹായ മെത്രാന്മാരോട് ബിഷപപ്പ് ഹൗസിലെത്താന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. കര്‍ദ്ദിനാളിനെതിരെ പള്ളികളില്‍ പ്രമേയമവതരിപ്പിക്കാന്‍ വിമത വൈദികര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് അനുനയശ്രമം.എറണാകുളം-അങ്കമാലി അതിരൂപതയിലെ പരമാവധി പള്ളികളില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രമേയമവതിരിപ്പിക്കാന്‍ വിമത വിഭാഗം വൈദികര്‍ തീരുമാനിച്ചിരുന്നു. ഇടവകകളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തി വത്തിക്കാന് പരാതി അയക്കാനും വൈദികര്‍ നീക്കം തുടങ്ങിയിരുന്നു. പിന്നാലെയാണ് നേതൃത്വം അനുനയ ശ്രമം തുടങ്ങിയത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സഹായമെത്രാന്മാരെ ഫോണില്‍ വിളിച്ച് എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു.

ബിഷപ്പ് ജോസ് പുത്തന്‍ വീട്ടില്‍ എത്താമെന്നറിയിച്ചെങ്കിലും ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് തീരുമാനം അറിയിച്ചില്ല. സ്ഥിരം സിനഡിന്റെ നിര്‍ദേശപ്രകാരമാണ് കര്‍ദ്ദിനാള്‍ സഹായമെത്രാന്മാരെ നേരിട്ട് വിളിച്ചത്. അച്ചടക്ക നടപടി സ്വീകരിച്ചത് വത്തിക്കാനായതിനാല്‍ സഹായമെത്രാന്മാര്‍ക്ക് പദവി നല്‍കുന്നതില്‍ തടസമുണ്ടെന്നാണ് സഭാ സിനഡിന്റെ വാദം. അതേസമയം പുറത്താക്കിയ സഹായ മെത്രാന്മാരെ അടിയന്തരമായി തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ വിമത വിഭാഗം വൈദികര്‍ ഉറച്ച് നില്‍ക്കുകയാണ്. ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധംതുടരാനാണ് വൈദികരുടെ തീരുമാനം. അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. പ്രമേയം അവതരിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് വൈദികരുടെ തീരുമാനം. അല്‍മായ സംഗമവും നാളെ വിളിച്ചിട്ടുണ്ട്.

You might also like

-