അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അഗ്നിപഥിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾ പദ്ധതിയോടുള്ള യുവാക്കളുടെ മനോവികാരത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ താത്പര്യം പരിഗണിച്ച് ഈ പദ്ധതി നിർത്തിവയ്‌ക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. പദ്ധതി സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം പ്രധാനമന്ത്രി പരിഗണിക്കണം.

0

തിരുവനന്തപുരം| യുവാക്കൾക്ക് ഹ്രസ്വകാലയളവിൽ സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി നിർത്തിവയ്‌ക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. എതിർ സ്വരങ്ങൾ കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഗ്നിപഥിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾ പദ്ധതിയോടുള്ള യുവാക്കളുടെ മനോവികാരത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ താത്പര്യം പരിഗണിച്ച് ഈ പദ്ധതി നിർത്തിവയ്‌ക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. പദ്ധതി സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം പ്രധാനമന്ത്രി പരിഗണിക്കണം. യുവാക്കളിൽ നിന്നും ഉയരുന്ന എതിർ സ്വരങ്ങൾ കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം അഗ്നിപഥ് സമരങ്ങൾക്ക് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പൂർണ പിന്തുണയെന്ന് സി പി ഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഗ്നിപഥ് പിൻവലിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്രകമ്മിറ്റി യോഗം ചർച്ച ചെയ്തു. പ്രതിപക്ഷം ഒരുമിച്ചു ഒരു സ്ഥാനാർഥിയെ നിർത്തുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു

21ന് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നുണ്ട്. പിബി അംഗങ്ങളുടെ സംഘടനാ ചുമതല സംബന്ധിച്ചും തീരുമാനം എടുത്തതായും സീതാറാം യെച്ചൂരി വ്യക്തമാക്കി.അതേസമയം സ്വർണക്കടത്ത് കേസിൽ ഇപ്പോഴുള്ളതൊന്നും പുതിയതല്ലല്ലോയെന്നും യെച്ചൂരി പ്രതികരിച്ചു.
അതിനിടെ അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് 60 ട്രെയിനുകൾ റദ്ദാക്കിയതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.

എന്നാൽ കോൺഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാർക്കൊപ്പമെന്ന് സോണിയ ഗാന്ധി പറഞ്ഞു. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളിൽ പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ച്. അഗ്നിപഥിനെതിരെ സെക്കന്തരാബാദിൽ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയിൽവേ പൊലീസിൻറെ റിപ്പോർട്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്താണ് പ്രതിഷേധം നടന്നത്.

 

You might also like

-