സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുന്നു മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് സ്വപ്ന സുരേഷ് ജയിലിൽ വെച്ച് തന്നോട് പറഞ്ഞത് സരിത എസ് നായർ

സ്വപ്നയുടെ കൈയ്യിൽ ഒരു തെളിവുകളുമില്ലെന്നും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും സരിത സൂചന നൽകി. ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി.സി. ജോർജാണെന്നും അവർ വ്യക്തമാക്കി.സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് സരിത എസ്.നായർ പറഞ്ഞു

0

കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിൽ സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്ന് സരിത എസ് നായർ . ജയിലിൽ വെച്ച് സ്വപ്ന പുറത്തുപറയാനാവാത്ത പല കാര്യങ്ങളും തന്നോട് പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് അന്ന് സ്വപ്ന സുരേഷ് ജയിലിൽ വെച്ച് തന്നോട് പറഞ്ഞത്. സ്വപ്നയുടെ കൈയ്യിൽ ഒരു തെളിവുകളുമില്ലെന്നും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും സരിത സൂചന നൽകി. ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി.സി. ജോർജാണെന്നും അവർ വ്യക്തമാക്കി.സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് സരിത എസ്.നായർ പറഞ്ഞു

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വിവാദ വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി ,സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് മൂന്നാമതൊരു കക്ഷിക്ക് നൽകാനാകില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പകർപ്പിന് വേണ്ടി ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത വ്യക്തമാക്കി. രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വർണം കടത്തിയതെന്ന് സരിത ആരോപിച്ചു. അതിന്റെ തെളിവുകൾ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത വ്യക്തമാക്കി.

സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സരിത എസ് നായരുടെ ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തന്നെക്കുറിച്ചും രഹസ്യമൊഴിയിൽ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായർ കോടതിയെ സമീപിച്ചത്. എന്നാൽ മൊഴിപ്പകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും കോടതി വ്യക്തമാക്കി.

ക്രൈംബ്രാഞ്ചും ഇതേ ആവശ്യമുന്നയിച്ച് നേരത്തേ രം​ഗത്തെത്തിയിരുന്നു. അന്നും ഇക്കാര്യം ബോധ്യപ്പെടുത്തിയതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. രഹസ്യമൊഴി നൽകിയില്ലെങ്കിലും അത് കാണിക്കുകയെങ്കിലും വേണമെന്ന് സരിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതി കടുത്ത ഭാഷയിലാണ് ഇതിനെ വിമർശിച്ചത്. അന്വേഷണം പുരോ​ഗമിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോ ഏജൻസിക്കോ മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂ എന്ന നിലപാട് കോടതി ആവർത്തിച്ചു.

You might also like

-