നെല്‍ വയല്‍ തണ്ണീര്‍ തട നിയമo ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ കത്ത്
യാതൊരു നിബന്ധനയും കൂടാതെ നെല്‍വയലുകള്‍ ഭൂമാഫിയക്ക് പതിച്ച് കൊടുക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്‍ കൊണ്ടുവന്നരിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു
തിരുവനന്തപുരം: നെല്ല് വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെനന്നാവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. യാതൊരു നിബന്ധനയും കൂടാതെ നെല്‍വയലുകള്‍ ഭൂമാഫിയക്ക് പതിച്ച് കൊടുക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്‍ കൊണ്ടുവന്നരിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനം ഇന്നോളം കാണാത്ത വിധത്തിലുള്ള വലിയ അഴിമതിക്കാണ് ഇത് മൂലം കളമൊരുങ്ങുന്നത്.
2008 ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കൊണ്ടു വന്ന തണ്ണീര്‍ തട സംരക്ഷണ നിയമത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ബില്ലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ 2018 ല്‍ കൊണ്ടു വന്നത്. വന്‍ കിട മുതലാളിമാര്‍ക്ക് നിര്‍ബാധം കേരളത്തിലെ വയലുകളും തണ്ണീര്‍ തടങ്ങളും തീറെഴുതാനുള്ള നീക്കമാണ് ഈ ബില്ലിലൂടെ സര്‍ക്കര്‍ നടത്തുന്നതെന്നും അതു കൊണ്ട് എത്രയും പെട്ടെന്ന് ഈ ബില്‍ പിന്‍വലിക്കണണെന്നും േേരമശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള കത്തില്‍ സൂചിപ്പിക്കുന്നു.