തൃശ്ശൂരിൽ ചാവക്കാട് വീണ്ടും എടിഎം തകര്‍ത്തു; 

0

തൃശ്ശൂര്‍ : തൃശൂർ ജില്ലയിൽ വീണ്ടും എടിഎം യന്ത്രം തകർത്തു ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മാണു തകർത്തത്. പണം നഷ്ടമായിട്ടില്ല. യന്ത്രത്തിൽ പരിശോധന തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.കവർച്ചയ്ക്കു പിന്നിൽ പ്രഫഷനൽ സംഘമല്ലെന്നാണു പ്രാഥമിക നിഗമനം. ഇന്നു രാവിലെ എട്ടുമണിയോടെയാണു സംഭവം പുറംലോകം അറിയുന്നത്.

എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന്‍ സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.തൃശൂർ കിഴക്കുപാട്ടുകരയിലെ കാനറ ബാങ്ക് എടിഎം തകർത്ത് കവർച്ചയ്ക്കു ശ്രമിച്ച കേസിൽ കാസർകോട്, കോട്ടയം സ്വദേശികളെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ തൃശൂർ ജില്ലയിൽ തകർത്തത് നാല് എടിഎം യന്ത്രങ്ങളാണ്.

You might also like

-