പാകിസ്താന് ഇന്ത്യയുടെ കനത്ത പ്രകാരം സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പാക്കിസ്ഥാന്റെ സൈനിക താവളവും ഭീകരക്യാംപുകളും തകര്‍ത്തു

ഖോയ്റാട്ട, സമാനി മേഖലകളിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. ഒക്ടോബര്‍ 23-ന് പൂഞ്ഛിലെ ബ്രിഗേഡ് ആസ്ഥാനത്തിനും സൈനികര്‍ക്കും നേരെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു ശക്തമായ മറുപടിയാണ് ഇതിലൂടെ ഇന്ത്യ നല്‍കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

0

ശ്രീനഗർ :അതിര്‍ത്തി കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിനു നേരെ ഇന്ത്യയുടെ മിന്നലാക്രമണം. നിയന്ത്രണരേഖ മറികടന്ന് 2016 ലെ മിന്നലാക്രമണത്തെ ഓര്‍മിപ്പിക്കും ഇന്നലെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 3 ഭീകരക്യാംപുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഖോയ്റാട്ട, സമാനി മേഖലകളിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. ഒക്ടോബര്‍ 23-ന് പൂഞ്ഛിലെ ബ്രിഗേഡ് ആസ്ഥാനത്തിനും സൈനികര്‍ക്കും നേരെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു ശക്തമായ മറുപടിയാണ് ഇതിലൂടെ ഇന്ത്യ നല്‍കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തിനുശേഷം ഇതിന്റെ പുക പുറത്തുവരുന്നതായി അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് കാണാമെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

You might also like

-