ചന്ദ്രയാൻ 2: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തിയെന്ന് നാസ

രണ്ട് ഡസനോളം വരുന്ന ലോക്കേഷനുകളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്

0

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു.രണ്ട് ഡസനോളം വരുന്ന ലോക്കേഷനുകളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്.

NASAVerified account @NASA 5 hours ago

The Vikram lander has been found by our mission, the Lunar Reconnaissance Orbiter. See the first mosaic of the impact site

ചന്ദ്രന്‍റെ ഭ്രമണപഥത്തിലുള്ള നാസയുടെ ഉപഗ്രഹമാണ് സെപ്തംബറിൽ ചന്ദ്രോപരിതലത്തിൽ വേർപെട്ടു പോയ ഇന്ത്യയുടെ വിക്രം ലാൻഡർ കണ്ടെത്തിയത്. നാസ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഉൾപ്പെടെയാണ് നാസ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലൂണാർ ഓർബിറ്റർ ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്

വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. നിലവില്‍ ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നാണ് ഇസ്രോ അറിയിച്ചിരുന്നു.

You might also like

-