മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് 17 പേർ മരിച്ചു

മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു

0

ചെന്നൈ :തമിഴ്നാട് മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് 17 പേർ മരിച്ചു. മതിലിനോട് ചേർന്ന നാലു വീടുകളിലെ ആളുകളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. അതേ സമയം സ്ഥലം ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.
പുലർച്ചെ അഞ്ചരയോടെയാണ് അപകടം. രാത്രി മുഴുവൻ പെയ്ത കനത്ത മഴയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ഇതിനു തൊട്ടു താഴെ നിരവധിപേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ആണ്. 16 അടി ഉയരമുള്ള കരിങ്കൽ ഭിത്തി വീണതോടെ 4 വീടുകൾ പൂർണമായി തകർന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിക്കൂടി എങ്കിലും ലും ആരെയും ജീവനോടെ പുറത്തെടുക്കാൻ ആയില്ല.

കരിങ്കൽ ഭിത്തി നിർമാണത്തിലെ അശാസ്ത്രീയത നേരത്തെ പല തവണ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ലെന്ന് പ്രദേശവാസികൾക്ക് പരാതിയുണ്ട്. ദുരന്ത നിവാരണ സേന, സിആർപിഎഫ് എഫ്, പോലീസ് എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. സ്ഥലം ഉടമയ്ക്കെതിരെ മേട്ടുപ്പാളയം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലം അടുത്തദിവസം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സന്ദർശിക്കും

You might also like

-