ചന്ദ്രയാന്‍ 2 തിങ്കളാഴ്ച വിക്ഷേപിക്കും
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്താനാണ് തീരുമാനം.
ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്‍റെ പുതിയ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്താനാണ് തീരുമാനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന്‍ നിന്നാണ് വിക്ഷേപണം.
ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സാങ്കേതികത്തകരാര്‍ മൂലം 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കേ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 ലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടെത്തയതിനെത്തുടര്‍ന്നായിരുന്നു ദൗത്യം മാറ്റിവച്ചത്.