ക്രിസ്റ്റിൻ മിഷിനറി ഗ്രഹാം സ്റ്റെയിൻസ് ചുട്ടുകൊന്ന കേസിൽ തന്നെ വലിച്ചിഴക്കുന്നത് മലയാളികളെന്ന് കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി
കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി :കൃസ്ത്യന്‍ മിഷണറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ട് മക്കളെയും ചുട്ടുകൊന്ന സംഭവത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് മലയാളികളെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒരുവാർത്ത ചാനലിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.മൃഗസംരക്ഷണ മന്ത്രിയെന്ന നിലയ്ക്ക് പശു സംരക്ഷണത്തിനാണ് പ്രധാന്യം നല്‍കുന്നത്. താൻ ഒഡീഷാ മോദിയെന്ന പ്രചരണം നടത്തുന്നത് മാധ്യമങ്ങളാണ്. നരേന്ദ്രമോദിയും താനും തമ്മില്‍ ആകാശവും ഭൂമിയില്‍ തമ്മിലുള്ള വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1999 ജനുവരിയി 22-ന് ഒമ്പത് വയസ്സായ ഫിലിപ്പ്, ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആണ്‍മക്കളോടൊപ്പം, ഒഡീഷയിലെ ക്വഞ്ചാര്‍ ജില്ലയില്‍ പെടുന്ന മനോഹരപൂര്‍ ഗ്രാമത്തിലെ തന്റെ വണ്ടിയില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് ധാരാസിംഗിന്റെ നേതൃത്വത്തില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍കുടും ക്രൂരത കാട്ടി മൂന്നുപേരെയും ചുട്ടുകൊന്നത്. അക്കാലത്ത് പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്റംഗ്ദളിന്റെ നേതാവ്. ഇയാളുടെ നിർദേശത്തെത്തുടർന്നായിരുന്നു ബജരംഗ്‌ദൾ പ്രവർത്തകർ മിഷിണറിയെയും കുടുബത്തെയും ചുട്ടു കൊന്നത്