സഹായം തേടിയെത്തിയ യുവതിയെ കളക്‌ടർ ബലാത്സംഗം ചെയ്തതായി പരാതി നടപടിയെടുത്ത സർക്കാർ
സന്നദ്ധപ്രവർത്തകയായ് മുപ്പത്തിമൂന്നുകാരിയായ യുവതിയെ കളക്ടറുടെ ഔദ്യോഗിക ഓഫീസിൽ ബലാത്സംഗ ചെയ്തതായാണ് പരാതി
റായ്പുർ: തന്നെ ബലാത്സംഗ ചെയ്തു എന്നുകാട്ടിയുള്ള യുവതിയുടെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഛത്തീസ്ഗഡ് ജഞ്ച്ഗിർ ചമ്പ ജില്ലാ കളക്ടറായ ജാനക് പ്രസാദ് പഥകിനെയെണ് സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി ഭൂപേഷ് ബഗലിന്‍റെ നിർദേശ പ്രകാരമാണ് സസ്പെന്‍ഷൻ. ഇയാള്‍ക്കെതിരെ ഉന്നതതല അന്വേഷണത്തിനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.സന്നദ്ധപ്രവർത്തകയായ് മുപ്പത്തിമൂന്നുകാരിയായ യുവതിയെ കളക്ടറുടെ ഔദ്യോഗിക ഓഫീസിൽ ബലാത്സംഗ ചെയ്തതായാണ് പരാതി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പാണ് പഥകിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്.
മെയ് 15ന് ജഞ്ച്ഗിർ ചമ്പയിലുള്ള ഓഫീസിൽ വച്ച് കളക്ടർ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. സന്നദ്ധസംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാർച്ച് 13നാണ് യുവതി കളക്ടറെ കാണാനെത്തുന്നത്. ഇതിനു ശേഷം പഥക്, ഇവരെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. നേരിട്ട് വന്നു കാണാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാരണം പറഞ്ഞ് യുവതി ഒഴിഞ്ഞുമാറി. ഇതിനിടെ സർക്കാർ ജോലിക്കാരനായ ഇവരുടെ ഭര്‍ത്താവിനെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയും കളക്ടർ നടത്തിയെന്നും പരാതിയിൽ പറയുന്നു.ഭീഷണിയെ തുടർന്ന് മെയ് 15ന് യുവതി കളക്ടറെ കാണാൻ ഓഫീസിലെത്തി. ഓഫീസ് മുറിക്ക് സമീപം തന്നെയുള്ള ചെറിയ ഒരു മുറിയിലെത്തിച്ച് കളക്ടർ ബലാത്സംഗം ചെയ്തുവെന്നാണ് ഇവരുടെ പരാതി. പഥക് അധികാര സ്ഥാനത്തായിരുന്നതിനാൽ പൊലീസിൽ പരാതി നൽകാനും സാധിക്കുമായിരുന്നില്ല എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇക്കഴിഞ്ഞ മെയ് 26ന് ഇയാൾക്ക് ജില്ലയ്ക്ക് പുറത്ത് പുതിയൊരു പദവിയിലേക്ക് സ്ഥാനമാറ്റം ലഭിച്ചു. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായെത്തിയത്.
പഥക് ഇവർക്ക് അയച്ച അശ്ലീല സന്ദേശങ്ങളും സോഷ്യൽ മീഡിയ കോളുകളുടെ റെക്കോഡിംഗുകളും യുവതി തെളിവായി ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച് ആധികാരികത ഉറപ്പാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ജഞ്ച്ഗിർ ചമ്പ സൂപ്രണ്ടന്‍റ് ഓപ് പൊലീസ് പരുൽ മാഥുർ അറിയിച്ചത്.