ഇന്ത്യൻ സമുദ്ര അതിർത്തി ലംഘിച്ച് ചൈനീസ് കപ്പൽ പ്രരോധിച്ചു നാവികസേന

നാവികസേനാ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

0

ഡൽഹി :ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് ചൈനീസ് കപ്പല്‍ തുരത്തിയതായി നാവികസേനാ മേധാവി. ഏതു ഭീഷണിയെ നേരിടാനും ഇന്ത്യ സജ്ജമാണെന്നും നാവികസേനാമേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് പറഞ്ഞു.നാവികസേനാ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനയുടെ നാവികസാന്നിധ്യം വര്‍ധിച്ചു വരുന്നുണ്ട്.

ഇന്ത്യന്‍ തീരത്ത് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളുടെ അടുത്തായാണ് ചൈനയുടെ ഷി യാന്‍ 1 എന്ന കപ്പല്‍ കണ്ടത്. സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-