പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മക്ക് ജോലി

നിയമന ഉത്തരവ് മേയർ അമ്മക്ക് കൈമാറി. അമ്മയും രണ്ട് കുട്ടികളും തൽകാലം മഹിളാമന്ദിരത്തിൽ തുടരും.

0

തിരുവനന്തപുരം :പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മക്ക് തിരുവനന്തപുരംകോർപറേഷന്‍ ശുചീകരണ വിഭാഗത്തിൽ തൊഴിൽ നൽകി. നിയമന ഉത്തരവ് മേയർ അമ്മക്ക് കൈമാറി. അമ്മയും രണ്ട് കുട്ടികളും തൽകാലം മഹിളാമന്ദിരത്തിൽ തുടരും. ഇന്നു മുതൽ താൽകാലിക തൊഴിൽ നൽകുമെന്നായിരുന്നു മേയർ അറിയിച്ചിരുന്നത്. അതനുസരിച്ചാണ് മഹിളാമന്ദിരത്തിൽ നേരിട്ടെത്തി ഉത്തരവ് കൈമാറിയത്.

നഗരസയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റുകൾ പരിശോധിച്ചു വരികയാണ്. ഉചിതമായ സ്ഥലത്ത് വേഗത്തിൽ ഫ്ലാറ്റ് അനുവദിക്കുമെന്നും മേയർ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസവും നഗരസഭ ഏറ്റെ ടുക്കുമെന്നും മേയർ അറിയിച്ചു. ശിശുക്ഷേമ സമിതിയിലുള്ള നാലു കുട്ടികളെ വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കി

You might also like

-