ചൈനയുടെ ആപ്പ് പാടില്ലെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഹം ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ നടപടിയുണ്ടാകും
ടിക്ക് ടോക്ക്, സൂം, ലൈക്ക് ഹലോ, എംഐ വീഡിയോ കോൾ ഷവോമി, വിഗോ വീഡിയോ, കൈ്വ, ബിഗോ ലൈവ്, വെയ്‌ബോ,വീ ചാറ്റ്, വിവ വീഡിയോ, ക്യു യു വീഡിയോ, ഇങ്ക് ആന്റ് എംഐ കമ്യൂണിറ്റി, ക്ലബ് ഫാക്ടറി, ഷീൻ, എംഐ സ്റ്റോർ എന്നിങ്ങനെയുള്ള 52 ആപ്പുകളാണ് പട്ടികയിലുള്ളത്.
ഡൽഹി :ഇന്ത്യൻയിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര അഭയന്തിര മാതാരള്യത്തിന് റിപ്പോർട്ട് സമർപ്പിച്ചു . ഈ മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടു. ആപ്പുകളുടെ പട്ടിക കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ട്.ടിക്ക് ടോക്ക്, സൂം, ലൈക്ക് ഹലോ, എംഐ വീഡിയോ കോൾ ഷവോമി, വിഗോ വീഡിയോ, കൈ്വ, ബിഗോ ലൈവ്, വെയ്‌ബോ,വീ ചാറ്റ്, വിവ വീഡിയോ, ക്യു യു വീഡിയോ, ഇങ്ക് ആന്റ് എംഐ കമ്യൂണിറ്റി, ക്ലബ് ഫാക്ടറി, ഷീൻ, എംഐ സ്റ്റോർ എന്നിങ്ങനെയുള്ള 52 ആപ്പുകളാണ് പട്ടികയിലുള്ളത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ആപ്പുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർന്നുവരുന്നത്. രാജ്യത്തെ പൗരൻ മാരുടെ വിവരങ്ങളും നീക്കങ്ങളും ഹാക്കർമാർ വഴി കൈമാറ്റപെടുമെന്ന ആശങ്കയും രഹസ്യ അന്വേഷണ വിഭാഗം പങ്കുവക്കുന്നു. ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളും ചൈനീസ് ആപ്പുകൾ നടത്തുന്ന വിവരശേഖരണം സംബന്ധിച്ച് ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇൻകോഗ്നിറ്റോ മോഡിൽ പോലും ഷവോമി വിവരം ശേഖരിക്കുന്നുണ്ടെന്ന റിപ്പോർട്ട് നിരവധി വിവാദങ്ങൾ വഴിവച്ചിരുന്നു.
ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കൈമാറിയചൈനീസ് ആപ്പ്കൾ
360 സെക്യൂരിറ്റി, എപിയുഎസ് ബ്രൗസർ, ബൈദു മാപ്പ്, ബൈദു ട്രാൻസ്ലേറ്റ്, ബ്യൂട്ടി പ്ലസ്, ബിഗോ ലൈവ്, കാഷെ ക്ലീനർ ഡിയു ആപ്പ് സ്റ്റുഡിയോ, ക്ലാഷ് ഓഫ് കിംഗ്‌സ്, ക്ലീൻ മാസ്റ്റർ-ചീറ്റ, ക്ലബ് ഫാക്ടറി, സിഎം ബ്രൗസർ, ഡിയു ബാറ്ററി സേവർ, ഡിയു ബ്രൗസർ, ഡിയു ക്ലീനർ, ഡിയു പ്രൈവസി, ഡിയു റെക്കോർഡർ, ഇഎസ് ഫയൽ എക്‌സ്‌പ്ലോറർ, ഹലോ, ക്വായ്, ലൈക്ക്, മെയ്ൽ മാസ്റ്റർ, എംഐ കമ്യൂണിറ്റി, എംഐ സ്‌റ്റോർ, എംഐ വീഡിയോ കോൾ ഷവോമി, ന്യൂസ് ഡോഗ്, പാരലൽ സ്‌പെയ്‌സ്, പെർഫെക്ട് കോപ്പ്, ഫോട്ടോ വണ്ടർ, ക്യുക്യു ഇന്റർനാഷണൽ, ക്യുക്യു ലോഞ്ചർ, ക്യുക്യു മെയ്ൽ, ക്യുക്യു മ്യൂസിക്ക്, ക്യുക്യു ന്യൂസ് ഫീഡ്, ക്യുക്യു പ്ലെയർ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ROMWE, സെൽഫി സിറ്റി, ഷെയർ ഇറ്റ്, ഷീൻ, ടിക്ക് ടോക്ക്, യുസി ബ്രൗസർ, വോൾട്ട്-ഹൈഡ്, വിഗോ വീഡിയോ, വൈറസ് ക്ലീനർ, വിവ വീഡിയോ-ക്യുയു വീഡിയോ ഇങ്ക്, വീ ചാറ്റ്, വയ്‌ബോ, വീ സിങ്ക്, വണ്ടർ ക്യാമറ, എക്‌സെൻഡർ, യൂക്യാം മേക്കപ്പ്.