വിഘടനവാദികൾക്കെതിരെ പിടിമുറുക്കി കേന്ദ്ര സർക്കാർ ; ഹുറിയത് നേതാക്കളേ എൻ ഐ എ ചോദ്യംചെയ്യും

തീവ്രവാദി കളുടെ ധന സമാഹരണം സംബന്ധിച്ച് കേസുമായി ബന്ധപ്പെട്ട് ഉമർ ഫറൂഖ് അടക്കം നിരവധി വിഘടനവാദി നേതാക്കളുടെ വീടുകൾ കഴിഞ്ഞയാഴ്ച ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് ചെയ്യുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

0

ഡൽഹി: കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ. തീവ്രവാദികൾക്ക് ധനസഹായം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഹുറിയത് നേതാക്കളായ മിർവായിസ് ഉമർ ഫറൂഖ്, സെയ്ദ് അലി ഷാ ഗീലാനി എന്നിവർ ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഐഎ നോട്ടീസ് പുറപ്പെടുവിച്ചു

തീവ്രവാദി കളുടെ ധന സമാഹരണം സംബന്ധിച്ച് കേസുമായി ബന്ധപ്പെട്ട് ഉമർ ഫറൂഖ് അടക്കം നിരവധി വിഘടനവാദി നേതാക്കളുടെ വീടുകൾ കഴിഞ്ഞയാഴ്ച ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് ചെയ്യുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ എജൻസികൾ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.സംശയാസ്പദമായ രേഖകൾക്കൊപ്പം വിവിധ തീവ്രവാദ സംഘടനകളുടെ ലെറ്റർ ഹെഡുകളും ആധുനിക ആശയവിനിമയ സംവിധാനങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തിരുന്നു.

പാകിസ്ഥാനിലെ മദ്രസ്സകളിൽ യുവാക്കൾക്കും കുട്ടികൾക്കും പ്രവേശനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട രേഖകളും ശുപാർശക്കത്തുകളുടെ പകർപ്പുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ലാപ്ടോപ്പുകളും ടാബുകളും മൊബൈൽ ഫോണുകളും പെൻ ഡ്രൈവുകളും മറ്റനവധി വിവരശേഖരണോപാധികളും ഏജൻസികൾ കണ്ടെടുത്തിരുന്നു.നേരത്തെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.

You might also like

-