കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടുള്ള പോരിലേക്ക്; ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി
ഡൽഹി പൊലീസ് സ്പെഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സിബിഐക്ക‌് മറ്റ‌് സംസ്ഥാനത്ത‌് പ്രവർത്തിക്കുന്നതിന‌് അനുമതി ആവശ്യമാണ‌്.മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ അതത് സർക്കാരുകളുടെ പൊതുസമ്മതം (ജനറൽ കൺസെന്റ്) വേണം.ഇതാണ് ആന്ധ്ര, ബംഗാൾ സർക്കാരുകൾ ഒഴിവാക്കിയത‌്
ഡൽഹി: അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ‌് പിടികൂടിയത‌് രാജ്യത്ത‌് ആദ്യ സംഭവം. മോഡി സർക്കാർ സിബിഐയെ ഉപയോഗിച്ച‌് പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന‌് ആരോപിച്ചാണ‌് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാരിന്റെ നടപടി.
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക‌് നയിച്ച സംഭവം ഭരണഘടനാപ്രശ‌്നമായി മാറിക്കഴിഞ്ഞു.സംസ്ഥാന സർക്കാരിന്റെ അനുവാദമില്ലാതെ സംസ്ഥാനത്ത‌് സിബിഐ റെയ്ഡോ അന്വേഷണമോ നടത്തേണ്ടെന്ന് ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു സർക്കാരാണ‌് ആദ്യം പ്രഖ്യാപിച്ചത‌്.കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച‌് രാഷ്ട്രീയ പകപോക്കൽ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചാണ‌് ആന്ധ്ര സർക്കാർ 2018 നവംബർ എട്ടിന‌് സിബിഐയെ സംസ്ഥാനത്ത‌് വിലക്കിയത‌്.
ഡൽഹി പൊലീസ് സ്പെഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സിബിഐക്ക‌് മറ്റ‌് സംസ്ഥാനത്ത‌് പ്രവർത്തിക്കുന്നതിന‌് അനുമതി ആവശ്യമാണ‌്.മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ അതത് സർക്കാരുകളുടെ പൊതുസമ്മതം (ജനറൽ കൺസെന്റ്) വേണം.ഇതാണ് ആന്ധ്ര, ബംഗാൾ സർക്കാരുകൾ ഒഴിവാക്കിയത‌്. ഇതോടെ സാങ്കേതികമായി സിബിഐ ഉദ്യോഗസ്ഥർക്ക‌് ഈ രണ്ടു സംസ്ഥാനത്തിലും ഒരു ഔദ്യോഗിക അധികാരവും ഇല്ല.
അതിനാൽ, റെയ്ഡ് നടത്താനും ഔദ്യോഗികാവശ്യത്തിന് എത്താനുമൊക്കെ സിബിഐക്ക‌് ഈ സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതി വേണം.
ആ സാധ്യത ഉപയോഗിച്ചാണ‌് കൊൽക്കത്തയിൽ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ‌് തടഞ്ഞതും പിടികൂടിയതും