ഇന്ത്യയുടെ രണ്ടാമത്തെ വാക്സിനായി കരാർ നൽകി കേന്ദ്രം

1500 കോടി ഡോസ് വാക്സിനായുള്ള അഡ്വാൻസ് തുക കേന്ദ്രം നൽകും

0

ഇന്ത്യയിൽ വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനായി കരാർ ഒപ്പിട്ട് കേന്ദ്രസർക്കാ‍ർ. ബയോളജിക്കൽ ഇ ലിമിറ്റഡുമായാണ് കേന്ദ്രസർക്കാർ കരാറിൽ ഒപ്പു വച്ചത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. 1500 കോടി ഡോസ് വാക്സിനായുള്ള അഡ്വാൻസ് തുക കേന്ദ്രം നൽകും.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തിൽ താഴെയെത്തി. 24 മണിക്കൂറിൽ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2,887 പേർ രോഗബാധിതരായി മരമണടഞ്ഞു. രാജ്യത്ത് ഇതുവരെ 2,84,41,986 പേരാണ് ആകെ കൊവിഡ് ബാധിതരായത്.

 

You might also like

-