നമ്പർ .18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ സി ബി ഐ അന്വേഷണ വേണം ,കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്‍റെ ബന്ധുക്കൾ

റോയ് വയലാട്ടിന്‍റെ ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അന്‍സിയും സുഹൃത്തുക്കളും കാറപകടത്തില്‍പ്പെട്ടത്. റോയ് വയലാട്ടിന്‍റെ സുഹൃത്തായ സൈജു തങ്കച്ചന്‍ മറ്റൊരു കാറില്‍ മോഡലുകളെ പിന്തുടര്‍ന്നിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി മോഡലുകൾക്കൊപ്പമുണ്ടായിരുന്ന അബ്ദുൾ റഹ്മാൻ കാർ വേഗതയിൽ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

0

കൊച്ചി | ഫോർട്ട് കൊച്ചിയിലെ നമ്പർ .18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്‍റെ ബന്ധുക്കൾ. അന്‍സിയുടെ മരണത്തില്‍ ദുരൂഹതകളും സംശയങ്ങൾ ഉയരുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറഞ്ഞു ഹോട്ടൽ ഉടമയെ പൊലീസിലെ ഉന്നതരും ചില രശരിയാ നേതാക്കളും സംരഷിക്കുകയാണ് .സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണമാ ശരിയാ ദിശയിലല്ല അതുകൊണ്ട് സിബിഐ അന്വേഷണം വേണമെന്നും ഇക്കാര്യത്തിനായി വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സിയുടെ അമ്മാവൻ നസീം പറഞ്ഞു.

റോയ് വയലാട്ടിന്‍റെ ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അന്‍സിയും സുഹൃത്തുക്കളും കാറപകടത്തില്‍പ്പെട്ടത്. റോയ് വയലാട്ടിന്‍റെ സുഹൃത്തായ സൈജു തങ്കച്ചന്‍ മറ്റൊരു കാറില്‍ മോഡലുകളെ പിന്തുടര്‍ന്നിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി മോഡലുകൾക്കൊപ്പമുണ്ടായിരുന്ന അബ്ദുൾ റഹ്മാൻ കാർ വേഗതയിൽ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട പിന്നീട് അന്വേഷണങ്ങൾ ഒന്നു ഉണ്ടായിട്ടില്ല ആയതിനാൽ കേസിലെ ദുരൂഹത നിക്കാൻ സി ബി ഐ അന്വേഷണം വേണമെന്നും നസീം കൂട്ടിച്ചേർത്തു .ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കൂടുതല്‍ സംശയങ്ങള്‍ ഉളവായിട്ടുള്ളതെന്നു ബന്ധുക്കൾ കൂട്ടിച്ചേർത്തു .
മോ‍ഡലുകളുടെ മരണത്തിൽ വിവാദത്തിലായ നമ്പർ .18 ഹോട്ടലിൽ എത്തിയ തങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നൽകിയിട്ടുള്ളത് . പരാതിയിൽ അന്വേഷണ പുരോഗമിക്കുകയാണെന്നും ചില തെളിവുകൾ ലഭിച്ചതായും പോലീസ് അറിയിച്ചു .

You might also like

-