പശ്ചിമ ബംഗാളിൽ സി.ബി.ഐ – പൊലീസ് പോര്; മമത സര്‍ക്കാരിനെതിരെ സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചേക്കും

സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സിബിഐ മുന്‍ ഡയറക്ടര്‍ അലോക് കുമാറും മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പരസ്പര പോരിന് പ്രധാനപ്പെട്ട ഒരു കാരണം കൊല്‍ക്കത്ത കമീഷണര്‍ രാജീവ് കുമാറിനെതിരെയുള്ള കേസായിരുന്നു. ഒരു തെളിവുമില്ലാതെ രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ അലോക് കുമാര്‍ , അസ്താനക്ക് താക്കീതും നല്‍കിയിരുന്നു

0

കൊൽക്കൊത്ത : രാജ്യത്തു ഇതിന് മുൻപ് രൂപപ്പെടാത്ത ഭരണ ഘടന പ്രതി സന്ധിയാണ് ബംഗാളിലെ മമത സി ബി ഐ പോരിനെത്തുടർന്ന് ഉടലെടുത്തട്ടുള്ളത് . ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു. സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സിബിഐ മുന്‍ ഡയറക്ടര്‍ അലോക് കുമാറും മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പരസ്പര പോരിന് പ്രധാനപ്പെട്ട ഒരു കാരണം കൊല്‍ക്കത്ത കമീഷണര്‍ രാജീവ് കുമാറിനെതിരെയുള്ള കേസായിരുന്നു. ഒരു തെളിവുമില്ലാതെ രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ അലോക് കുമാര്‍ , അസ്താനക്ക് താക്കീതും നല്‍കിയിരുന്നു സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു. മമത സര്‍ക്കാരിനെതിരെ സി.ബി.ഐ ഇന്ന് സുപ്രിം കോടതിയെ സമീപിച്ചേക്കും.

കേന്ദ്ര – പശ്ചിമ ബംഗാൾ സര്‍ക്കാർ പോര് അസാധാരണ സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാന്‍ എത്തിയ സിബിഐ സംഘത്തെ പോലീസ് തടഞ്ഞു. കമ്മീഷണറുടെ വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ച 5 സി.ബി.ഐ ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് വിട്ടയച്ചു.

തൊട്ട് പിന്നാലെ പൊലീസ് കമ്മീഷണറുടെ വസതിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എത്തി ഡി.ജി.പി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദേവലിനുമെതിരെ രൂക്ഷ ഭാഷയിലാണ് മമത ബാനര്‍ജി ആരോപണമുന്നയിച്ചത്. റെയ്ഡ് അനധികൃതമാണെന്നും സി.ബി.ഐയെ ദുരുപയോഗം ചെയ്യുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ചുള്ള മമതാ ബാനർജിയുടെ അനിശ്ചിതകാല ധർണ തുടരുകയാണ്.

കൂടുതൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പിന്തുണയുമായെത്തി. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിലെ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാൻ ശ്രമിച്ചു എന്നും നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും സി.ബി.ഐ പറയുന്നു.

ദൌത്യം തടസപ്പെടുത്തിയ മമത സര്‍ക്കാരിനെതിരെ സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചേക്കും. ഗവർണറെ കണ്ട് സാഹചര്യം വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട് സി.ബി.ഐ ഓഫീസിന് സുരക്ഷയ്ക്കായി സി.ആർ.പി.എഫിനെ വിന്യസിച്ചു..

ശാരദാ ചിട്ടി ഫണ്ട്, റോസ് വാലി ചിട്ടി ഫണ്ട് എന്നീ കേസുകള്‍ ആദ്യം അന്വേഷിച്ചത് കൊല്‍ക്കത്ത പൊലീസിന്‍റെ പ്രത്യേ അന്വേഷണ സംഘമായിരുന്നു. ഈ ടീമിന് നേതൃത്വം നല്‍കിയത് അന്ന് കൊല്‍ക്കത്തിയില്‍ അഡീഷണല്‍ കമീഷണറായിരുന്ന രാജീവ് കുമാറാണ്. എന്നാല്‍ 2014 ല്‍ സുപ്രീംകോടതി ബംഗാള്‍ പൊലീസിന്‍റെ അന്വേഷണം അവസാനിപ്പിച്ച് കേസ് സിബിഐക്ക് കൈമാറി.അന്വേഷണത്തിന് ചുമതല വഹിച്ചത് അടുത്തിടെ സിബിഐയില്‍നിന്ന് പുറത്താക്കിയ സ്പെഷ്യല്‍ ഡയറടക്ടര്‍ രാകേഷ് അസ്താനയും. സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തിനിടെ സുപ്രധാന തെളിവുകള്‍ രാജീവ് കുമാറും സംഘവും നശിപ്പിച്ചു എന്നായിരന്നു അസ്താനയുടെ ആരോപണം. പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും അസ്താന ഫയലില്‍കുറിച്ചു.

തുടര്‍ന്ന് രാജീവ് കുമാര്, ഐജി വിനീത കുമാര്‍ ഗോയല്‍ , എസ് പി പല്ലവ് കാന്തി ഘോഷ് എന്നിവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു. എന്നാല്‍ ഇതിനെതിരെ രാജീവ് കുമാര്‍ , അന്ന് സിബിഐ ഡയറ്കടറായിരന്ന അലോക് കുമാറിന് പരാതി നല്കുകയായണ് ചെയ്തത്. തുടര്‍ന്ന് കൊല്‍ക്കത്തിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍നിന്ന് പിന്‍മാറാന്‍ അലോക് കുമാര്‍ ,അസ്താനക്ക് നിര്‍ദ്ദേശം നല്കി. ഇത് അംഗീകരിക്കാന്‍ അസ്താന വിസമ്മതിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോരു മുറുകന്നതും. ഇതിന് പുറമേ മറ്റ് വിഷയങ്ങളിലും പരസ്യ തര്‍ക്കം തുടങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ ഇരുവരേയും സിിബഐയില്‍നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു.

You might also like

-