നെടുങ്കണ്ടം കസ്റ്റഡി മരണം സിബിഐ അന്വേഷണം കുടുംബംഹൈക്കോടതിയിൽ.

കേസ് അന്വേഷിച എസ്പി, ഡിവൈഎസ്പി എന്നിവർക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

0

ഇടുക്കി :നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയിൽ. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമായാണെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ കുടുംബം ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച്ച കോടതി പരിഗണിക്കും.

കേസ് അന്വേഷിച എസ്പി, ഡിവൈഎസ്പി എന്നിവർക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തിയതിൽ വീഴ്ച ഉണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്

You might also like

-