ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെ ഒന്‍പത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

0

വടക്കന്‍ തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടി ഫുട്‌ബോള്‍ ടീം സുരക്ഷിതരെന്ന് റിപ്പോര്‍ട്ടുകള്‍. 13 പേരെയും നേവി സീല്‍ അംഗങ്ങളെ ജീവനോടെ കണ്ടെത്തിയെന്ന് ചിയാംഗ് റായ് പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ചു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെ ഒന്‍പത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി
കഴിഞ്ഞ ശനിയാഴ്ചയാണ് 11 മുതല്‍ 16 വരെ പ്രായമുള്ള 12 ആണ്‍കുട്ടികളും അവരുടെ കോച്ചും ചിയാംഗ്‌റെയ് പ്രവിശ്യയിലെ പത്തു കിലാമീറ്റര്‍ നീളമുള്ള ഗുഹയില്‍ കുടുങ്ങിയത്. ഫുട്‌ബോള്‍ പരിശീലനത്തിനു പോയ സംഘം മഴയില്‍നിന്നു രക്ഷപ്പെടാന്‍ കയറിയതാണെന്നു കരുതുന്നു

. എന്നാല്‍, കനത്തമഴ ഗുഹയില്‍ വെള്ളപ്പൊക്കമുണ്ടാക്കി. മഴ ഒരാഴ്ച തുടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി.

ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന ആരംഭിച്ചത്. അതിശക്തിയുള്ള പമ്പുകള്‍ ഉപയോഗിച്ച് ഗുഹയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം വിജയിച്ചിരുന്നില്ല. ബ്രിട്ടനില്‍നിന്നും അമേരിക്കന് സേനയില്‍നിന്നുമുള്ള മുങ്ങല്‍ വിദഗ്ധരും ഡ്രോണുകളും അണ്ടര്‍വാട്ടര്‍ റോബട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. വലിയ ഡ്രില്ലിംഗ് മെഷീനുകള്‍കൊണ്ട് തുരങ്കമുണ്ടാക്കി രക്ഷപ്പെടുത്താന്‍ ആലോചിച്ചിരുന്നെങ്കിലും നിബിഢവനമായ ഇവിടെ ഇത്രയും വലിയ മെഷീനുകള്‍ ഉറപ്പിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്താന്‍ പറ്റിയില്ല.

ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെ ഒന്‍പത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി
1000 തായ് രക്ഷാപ്രവര്ത്തലകര്‌ക്കൊറപ്പം യു.എസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചേര്‍ന്നാ ണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ഗുഹയിൽ അകപ്പെട്ട കുട്ടികളുടെ രക്ഷക്ക് വേണ്ടി തായ്‌ലൻഡിലെ പ്രാകൃത ആചാരപ്രകാരം ഗോത്ര വംശജർ കോഴിയെ വെട്ടി മലദൈവങ്ങളെ പ്രീതിപ്പെടുത്തി

You might also like

-