ക്ഷമിക്കണം നിങ്ങള്‍ സങ്കടപ്പെടരുത്… മാതാപിതാക്കള്‍ക്ക് ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ കത്ത്.ഞങ്ങൾ സുരക്ഷിതർ
കുട്ടികളെ രണ്ടു ദിവസത്തിനുള്ളിൽ രാശിക്കാനാവുമെന്ന് ദുരന്തനിവാരണ സേന
തങ്ങള്‍ക്ക് കുഴപ്പമില്ല എന്ന് തുടങ്ങി വിശേഷങ്ങളും ചില ആഗ്രഹങ്ങളുമാണ് കുട്ടികള്‍ കത്തിലൂടെ പങ്കുവെക്കുന്നത്. എന്നെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ സങ്കടപ്പെടേണ്ട, എനിക്ക് പ്രശ്നങ്ങളൊന്നുമില്ല, താന്‍ തിരിച്ചെത്തിയാല്‍ കഴിക്കാന്‍ ആവശ്യപ്പെടുന്നതെല്ലാം വേണമെന്നാണ് ഒരു കുട്ടിയുടെ ആവശ്യം. ഇവിടെ തണുപ്പ് അധികമാണെന്നും എന്നാലും എത്രയും വേഗം നിങ്ങള്‍ക്കരികില്‍ എത്തുമെന്നും കത്തില്‍ മറ്റൊരു കുട്ടി പറയുന്നു. ഇങ്ങനെയാണ് കുട്ടികളുടെ കുറിപ്പുകള്‍. തായ് നാവികസേനയുടെ ഫേസ്ബുക്ക് പേജിലാണ് കത്തുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ പരിശീലകന്‍ തുവാം ഗുവാങ്ങിന്റെ കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ കുട്ടികളുടെ മാതാപിതാക്കളോടുള്ള ക്ഷമാപണമാണ് സൂചിപ്പിച്ചിരിക്കുന്നത്
രക്ഷാപ്രവര്‍ത്തകരെ കുട്ടികള്‍ ഏല്‍പ്പിച്ച കത്താണ് അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈല്‍ഡ് ബോര്‍ സോക്കര്‍ ടീമിലെ അംഗങ്ങളായ കുട്ടികള്‍ പരിശീലനത്തിനായി പോകുമ്പോഴാണ് ഗുഹയില്‍ അകപ്പെട്ടത്. ഒന്‍പത് ദിവസമായി ഗുഹക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ ഇപ്പോഴും ധൈര്യം കൈവിട്ടിട്ടില്ലെന്നാണ് ഈ കുറിപ്പുകള്‍ സൂചിപ്പിക്കുന്നത്.
അതിന്ടെ അപകടത്തിത്തിൽ പെട്ട കുട്ടികളെ രണ്ടു ദിവസ്സത്തിനുള്ളി പുറത്തെത്തിക്കാനാവുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു . ഗുഹക്കുള്ളിൽ ഇനിയും ഇവർ കഴിയുന്നത് അപകടം വരുത്തിവച്ചേക്കുമെന്ന് ആശങ്ക നിലനിക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ മുങ്ങൽ വിദക്തരെ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള നടപടി ആരംഭിച്ചിട്ടുള്ളത് . കുട്ടികളെ ഇത്തരത്തിൽ ഗുഹക്കുളിൽ നിന്നും പുറത്തുകൊണ്ടുവരാൻ രക്ഷിതാക്കളുടെ സമ്മതപത്രം ഉദ്യോഗസ്ഥർ എഴുതി വാങ്ങിയിട്ടുണ്ട് . പതിനെട്ട് മുങ്ങൽ വിധക്തരെ ഇതിനായി ദുരന്ത നിവാരണ സേന എത്തിച്ചിട്ടുണ്ട് .ഗുഹക്കുള്ളിലെ ജലനിരപ്പ് കുറച്ച് ശേഷം കുട്ടികളെ പുറത്തേക്ക് കൊണ്ടുവരാനുള്ള നീക്കംന നടക്കുന്നത്