ഗുഹക്കുള്ളിൽ അകപ്പെട്ട ആറ്കുട്ടികളേ പുറത്തെത്തിച്ചു

ഗുഹയ്ക്കുളളിലെ വെള്ളം നേരിയ തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് ഈ നേട്ടം. സുരക്ഷാ പ്രവര്‍ത്തകര്‍ രാവിലെ ഗുഹക്കുള്ളില്‍ കടന്നു.എങ്കിലും മുഴുവന്‍ ശേഷിയും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല

0

ചിയാങ് റായ്:തായ്‍ലൻഡിലെ ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീമംഗങ്ങളായ ആറ് കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ശേഷിച്ചവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നു രാവിലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടിരിക്കുന്നത്.

കുട്ടികള്‍ക്കൊപ്പം ഗുഹയ്ക്കുള്ളിലുള്ള ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിക്കുന്നത്.

.ഗുഹയ്ക്കുളളിലെ വെള്ളം നേരിയ തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് ഈ നേട്ടം. സുരക്ഷാ പ്രവര്‍ത്തകര്‍ രാവിലെ ഗുഹക്കുള്ളില്‍ കടന്നു.എങ്കിലും മുഴുവന്‍ ശേഷിയും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല.മെഡിക്കല്‍ സംഘത്തെയും ഡൈവിങ്ങ് സംഘത്തെയും അവശ്യജീവനക്കാരെയും മാത്രമേ ഗുഹാപരിസരത്തേക്ക് കടത്തിവിടുന്നുള്ളു.ജൂണ്‍ 23നാണ് 12 കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്.

You might also like

-