ട്രക്ക് അപകടം: നേപ്പാളില്‍ 20 പേര്‍ മരിച്ചു

തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കോരാള റോഡില്‍ ടിപ്പര്‍ തലകീഴായി മറിഞ്ഞതിനെത്തുടര്‍ന്നാണ് അപകടമുണ്ടായിരിക്കുന്നത്

0

കാഠ്മണ്ഡു: നേപ്പാളിലെ സായ്ങ്‌ബോച്ചേയില്‍ ട്രക്ക് ടിപ്പറുമായികൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു.12 പേര്‍ക്ക് പരിക്കേറ്റു. നേപ്പാളിലെ അപ്പര്‍ മുസ്താങ്ങിലാണ് സംഭവം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കോരാള റോഡില്‍ ടിപ്പര്‍ തലകീഴായി മറിഞ്ഞതിനെത്തുടര്‍ന്നാണ് അപകടമുണ്ടായിരിക്കുന്നത്. ട്രക്കില്‍ 32 ആളുകളാണ് ഉണ്ടായിരുന്നത്. 50 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് മറിഞ്ഞിരിക്കുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

You might also like

-