മോദിക്കെതിരെ അഭിഷേക് ബാനർജി മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു.
'അമ്മായിയുടെയും അനന്തിരവന്‍റെയും ഭരണ കാലത്ത് ഗുണ്ടാ ജനാധിപത്യമാണ് നടക്കുന്നത്' എന്ന് തുടങ്ങിയ മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അഭിഷേക് ബാനർജിയുടെ നടപടി.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോണ്‍ഗ്രസ് നേതാവും മമത ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനർജി മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. മെയ് 15 ന് ബംഗാളിലെ റാലിക്കിടെ മോദി തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ്.
‘അമ്മായിയുടെയും അനന്തിരവന്‍റെയും ഭരണ കാലത്ത് ഗുണ്ടാ ജനാധിപത്യമാണ് നടക്കുന്നത്’ എന്ന് തുടങ്ങിയ മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അഭിഷേക് ബാനർജിയുടെ നടപടി. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അഭിഷേക് ബാനർജി.