കഞ്ചാവുമായി എക്സൈസ്പിടികൂടിയ പ്രതി മരിച്ചു കസ്റ്റഡി മരണം ?
മലപ്പുറം സ്വദേശിരഞ്ജിത്തിനെയാണ് മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത് .
തൃശൂർ :രഹസ്യ വിവരത്തെത്തുടർന്ന്കഞ്ചാവുമായി എക്സൈസ് പിടികൂടിയ പ്രതിയെ മരിച്ചനിലയിൽഎക്സൈസ് സംഘം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു . കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിരഞ്ജിത്തിനെയാണ് മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത് .
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് രണ്ടുകിലോ ഗഞ്ചവുമായി ഇയാളെ ഗുരുവായൂരിൽ നിന്നും പിടികൂടുന്നത്.
പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ പാവറട്ടിയിലെ സാന്‍ ജോണ്‍സ് ആശുപത്രിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ മരിച്ചനിലയിൽ എത്തിക്കുകയായിരുന്നു.രഞ്ജിത്തിന്‍റെ ശരീരം നന്നായി നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രയിലെത്തിക്കും മുന്‍പേ മരണപ്പെട്ടിരുന്നുവന്നു . ഇയാളെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഒന്നും ശരീരത്തിൽ ഇല്ലന്ന് ഡോക്ടർ സുകുമാരൻ പറഞ്ഞു . സംഭവത്തെത്തുടർന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്