കഞ്ചാവ് കൃഷി നിയമവിധേയമാക്കിഓസ്ട്രേലിയ ഒരാൾക്ക് രണ്ട് കഞ്ചാവ് ചെടി

വിനോദത്തിനും ഉപയോഗത്തിനുമായി മരിജുവാന ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്നതിനെ ഓസ്‌ട്രേലിയയിലെ ഫെഡറൽ സർക്കാർ പിന്തുണയ്ക്കുന്നില്ലെങ്കിലും മെഡിക്കൽ, ശാസ്ത്രീയ ഉപയോഗത്തിനായി കഞ്ചാവ് കൃഷി ചെയ്യുന്നതിന് 2016ൽ കാൻ‌ബെറ പാർലമെന്‍റ് അംഗീകാരം നൽകിയിട്ടുണ്ട്

0

കാൻബെറ: ലോകമെങ്ങു മയക്കുമരുന്നെതിരെ വലിയ പ്രചാരങ്ങൾ നടക്കുന്നതിനിടയിലാണ് കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി ഓസ്ട്രേലിയയുടെ തലസ്ഥാനനഗരം. കഞ്ചാവ് കൃഷി ചെയ്യുന്നതും വളർത്തുന്നതും കൈവശം വെയ്ക്കുന്നതുമെല്ലാം നിയമവിധേയമാക്കാനാണ് ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബെറ തയ്യാറെടുക്കുന്നത്. ബുധനാഴ്ചയാണ് കഞ്ചാവ് ഉപഭോഗം ചെയ്യുന്നതും കൈവശം വെയ്ക്കുന്നതും നിയമവിധേയമാക്കി ഓസ്ട്രേലിയയിൽ നിയമം പാസാക്കിയിരുന്നു .

പുതിയ നിയമം അനുസരിച്ച് പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള താമസക്കാർക്ക് 50 ഗ്രാമിനു മുകളിൽ ഉണങ്ങിയ കഞ്ചാവും അല്ലെങ്കിൽ 150 ഗ്രാം പച്ചകഞ്ചാവും കൈവശം വെയ്ക്കാവുന്നതാണ്. ഒരാൾക്ക് രണ്ട് കഞ്ചാവ് ചെടികൾ വളർത്താനുള്ള അനുമതിയും ഉണ്ട്. എന്നാൽ, ഓരോ വീട്ടിലും പരമാവധി നാല് കഞ്ചാവ് ചെടികൾ മാത്രമേ വളർത്താൻ അനുമതിയുള്ളൂ.

അതേസമയം, പ്രദേശത്തെ ആരോഗ്യമന്ത്രി ബില്ലിൽ ഇതുവരെ ഒപ്പു വെച്ചിട്ടില്ല. 2020 ജനുവരി 31വരെ നിയമം പ്രാബല്യത്തിൽ വരില്ല. കൂടാതെ, മൂന്ന് വർഷത്തിനുള്ളിൽ അവലോകനം ചെയ്യുന്നതുമാണ് ബിൽ. പുതിയ നിയമനിർമാണം രാജ്യത്തെ ഫെഡറൽ നിയമങ്ങളുമായി ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.കഞ്ചാവ് കൈവശം വച്ചിരിക്കുന്ന ആളിൽ കുറ്റം ചുമത്താൻ ഫെഡറൽ നിയമപ്രകാരം പൊലീസിന് കഴിയുമെന്ന് തലസ്ഥാനത്തെ ലോ സൊസൈറ്റി ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.

വിനോദത്തിനും ഉപയോഗത്തിനുമായി മരിജുവാന ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്നതിനെ ഓസ്‌ട്രേലിയയിലെ ഫെഡറൽ സർക്കാർ പിന്തുണയ്ക്കുന്നില്ലെങ്കിലും മെഡിക്കൽ, ശാസ്ത്രീയ ഉപയോഗത്തിനായി കഞ്ചാവ് കൃഷി ചെയ്യുന്നതിന് 2016ൽ കാൻ‌ബെറ പാർലമെന്‍റ് അംഗീകാരം നൽകിയിട്ടുണ്ട്

You might also like

-