ഓക്ക് മരം വേരോടെ പിഴുതെടുത്ത ദമ്പതികള്‍ക്ക് 6,00,000 ഡോളര്‍ പിഴ
ഓക്ക് മരം വേരോടെ പിഴുതെടുക്കാനായി 3000 ക്യുബിക് അടി മണ്ണ് ഇളക്കി മാറ്റിയിരുന്നതും മരം പറിച്ചെടുക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നതില്ലെന്നു ട്രസ്റ്റ് അറിയിച്ചു.
സാന്റ് റോസ്: 180 വര്‍ഷം പഴക്കമുള്ളതും സംരക്ഷിത മേഖലയിലുണ്ടായിരുന്നതുമായ ഓക്ക് മരം വേരോടെ പറിച്ചെടുത്ത് മാറ്റുവാന്‍ ശ്രമിച്ചതിനും അതിനു സമീപം നിന്നിരുന്ന നിരവധി വൃക്ഷങ്ങള്‍ നശിച്ചു പോകുന്നതിനും ഇടയായ സംഭവത്തില്‍ ദമ്പതികളായ പീറ്റര്‍ –ടോണി എന്നിവര്‍ 6,00,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കാലിഫോര്‍ണിയ ജഡ്ജി വിധിച്ചു. സൊന്നോമ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയുടേതാണു വിധി.
2014 ലാണ് സെന്നോമലാന്റ് സ്‌റ്റെ ഡയറക്ടര്‍ ബോബ് നീലിന്റെ ശ്രദ്ധയില്‍ ഓക്ക് മരം നഷ്ടപ്പെട്ടെന്ന വിവരം ലഭിച്ചത്. ഓക്ക് മരം വേരോടെ പിഴുതെടുക്കാനായി 3000 ക്യുബിക് അടി മണ്ണ് ഇളക്കി മാറ്റിയിരുന്നതും മരം പറിച്ചെടുക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നതില്ലെന്നു ട്രസ്റ്റ് അറിയിച്ചു. സൊന്നോമലാന്റിന്റെ തൊട്ടടുത്ത് പണിതിരിക്കുന്ന വലിയൊരു വീടിനു സമീപത്തേക്ക് പറിച്ചു നടാനായിരുന്നു പറ്റെറിന്റെ പദ്ധതി.
ദമ്പതിമാരുടെ പ്രവര്‍ത്തി തീര്‍ത്തും കുറ്റകരമാണെന്ന് ജഡ്ജി പാട്രില്‍ ബ്രോഡര്‍ റിക്ക് കണ്ടത്തി. വൃക്ഷം പറിച്ചെടുക്കുന്നത് കുറ്റകരമെന്ന് അറിഞ്ഞിട്ടും ഈ പ്രവൃത്തി ചെയ്തത് അംഗീകരിക്കാനാവില്ല എന്നും ജഡ്ജി പറഞ്ഞു. കോടതിയില്‍ തങ്ങളുടെ ഭാഗം ശരിയായി അറ്റോര്‍ണി അവതരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ ട്രയല്‍ വേണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടു.