ഭരണഘടനയിലെ 370 ആം വകുപ്പ് പിൻവലിക്കാൻ നീക്കം അടിയന്തിര ക്യാബിനറ്റ്
കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് ഭൂമി ഉടമസ്ഥത അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്ന ഭരണഘടനയിലെ 35 എ അനുച്ഛേദവും കശ്മീരിന് പ്രത്യേക സ്വയം ഭരണ അവകാശം നല്‍കുന്ന 370ആം വകുപ്പും പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം
ഡൽഹി :കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് ഭൂമി ഉടമസ്ഥത അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്ന ഭരണഘടനയിലെ 35 എ അനുച്ഛേദവും കശ്മീരിന് പ്രത്യേക സ്വയം ഭരണ അവകാശം നല്‍കുന്ന 370ആം വകുപ്പും പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം
കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് ഭൂമി ഉടമസ്ഥത അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്ന ഭരണഘടനയിലെ 35 എ അനുച്ഛേദവും കശ്മീരിന് പ്രത്യേക സ്വയം ഭരണ അവകാശം നല്‍കുന്ന 370ആം വകുപ്പും പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് ഉപദേശം തേടിയതായാണ് വിവരം. ഇതിനാലാണ് ഇന്നത്തെ അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം നിർണായകമാകുന്നത്. തീരുമാനം കൈകൊണ്ടാല്‍ സഭാ സമ്മേളനം ദിനങ്ങള്‍ ശേഷിക്കുന്നതിനാല്‍ തടസമില്ലാതെ അവതരിപ്പിക്കാം. എന്നാൽ തിരക്കിട്ടുള്ള സുരക്ഷ മുന്നറിപ്പും അധികസേനാ വിന്യാസവും ദുരുദ്ദേശത്തോടെയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ആവശ്യം ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിക്കും.ജമ്മുകശ്മീരിലെ സർക്കാർ നീക്കത്തിനെതിരെ ശബ്ദമുയർത്തിയ പ്രതിപക്ഷ നേതാക്കൾക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന വേട്ടയാടുന്നു എന്ന ആരോപണവും ശക്തമാണ്.