അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് 29 പേര്‍

ഒഹിയോയിലെ ബാറിന് മുന്നിലുണ്ടയ വെടിവെപ്പില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ ടെക്സസിലുണ്ടായ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിരില്‍ ആറ് പേര്‍ മെക്സിക്കന്‍ സ്വദേശികളാണ്

0

അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ടിടങ്ങളിലായി ഉണ്ടായ വെടിവെപ്പില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഒഹിയോയിലെ ബാറിന് മുന്നിലുണ്ടയ വെടിവെപ്പില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ ടെക്സസിലുണ്ടായ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിരില്‍ ആറ് പേര്‍ മെക്സിക്കന്‍ സ്വദേശികളാണ്.

തുടര്‍ച്ചയായ വെടിവെപ്പില്‍ വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലുണ്ടായ വെടിവെപ്പില്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. കോണ്ണോര്‍ ബെറ്റ്സ് എന്ന 24 വയസുകാരനാണ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത്. അക്രമിയുടെ സഹോദരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. പൊലീസ് അതിവേഗം ഇടപെടുകയും ഇയാളെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു.

ഇയാൾ തനിച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്സസിലെ വാൾമാര്‍ട്ട് സ്റ്റോറില്‍ വെടിവെപ്പുണ്ടായി ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും വെടിവെപ്പുണ്ടായത്. ടെക്സസാലിലെ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.

വംശീയ ആക്രമണങ്ങളെയും ന്യൂസിലാന്‍ഡ് പള്ളിയിലുണ്ടായ വെടിവെപ്പിനെയും അനുകൂലിക്കുന്ന ലേഖനം അക്രമിയില്‍ നിന്ന് കണ്ടെത്തി. ആക്രമണം ആഭ്യന്തര തീവ്രവാദമായ കണക്കാക്കി, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കിഴക്കന്‍ ടെക്സസിന്റെ ചുമതലയുള്ള ജോണ്‍ ബാഷ് വ്യക്തമാക്കി. ആക്രമണത്തിന് മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

You might also like

-