അരൂരിൽ അട്ടിമറി വിജയം ഷാനിമോൾ ഉസ്മാൻ എം എൽ എ
മൂന്നാമത്തെ മത്സരത്തിലാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. 2006ൽ പെരുമ്പാവൂരിലും 2016ൽ ഒറ്റപ്പാലത്തും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എ എം ആരിഫിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്ന.
ആലപ്പുഴ : ഇടതുപക്ഷ കോട്ട തകർത്ത് അരൂരിൽ അട്ടിമറി വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. ഉപതെരഞ്ഞെടുപ്പ് നടന്ന എൽഡിഎഫിന്റെ ഏക സിറ്റിംഗ് സീറ്റിലാണ് ഷാനിമോൾ കന്നിവിജയം നേടിയത്. എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിനെതിരെ 2029 വോട്ടിനാണ് ഷാനിമോളുടെ വിജയം. കഴിഞ്ഞ 59 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയം നേടാന്‍ സാധിക്കാത്ത മണ്ഡലമായ അരൂരാണ് ഷാനിമോളിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്.
മൂന്നാമത്തെ മത്സരത്തിലാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. 2006ൽ പെരുമ്പാവൂരിലും 2016ൽ ഒറ്റപ്പാലത്തും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എ എം ആരിഫിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്ന.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎല്‍എ എ എം ആരിഫ് തന്നെ മത്സരിച്ചിട്ടും അരൂർ മണ്ഡലത്തിൽ ലീഡ് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഷാനിമോൾ അരൂരിൽ പോരാട്ടത്തിനിറങ്ങിയത്. 648 വോട്ടിന്റെ ലീഡാണ് അരൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ നേടിയത്.