കൂട്ടിയ ബസ് ടിക്കറ്റ് നിരക്ക് പിൻവലിച്ചു ആർ.ടി.സി.യിലും സ്വകാര്യ ബസിലും എട്ട് രൂപ മിനിമം

കോവിഡ് നിയന്ത്രണത്തെ തുടർന്ന് 50 ശതമാനം നിരക്ക് വർദ്ധിപ്പിച്ച തീരുമാനമാണ് പിൻവലിച്ചത്

0

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തെ തുടർന്ന് കൂട്ടിയ ബസ് ടിക്കറ്റ് നിരക്ക് പിൻവലിച്ചു. ചൊവ്വാഴ്ച മുതൽ കെ.എസ്.ആർ.ടി.സി.യിലും സ്വകാര്യ ബസിലും എട്ട് രൂപ മിനിമം നിരക്ക് മാത്രമേ വാങ്ങാവൂ അതേസമയം സീറ്റുകളിൽ അരണ്ട ആളുകളെ ഇരുത്തിയാത്ര അനുവദിക്കുമെങ്കിലും യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര ഇനി മുതൽ അനുവദിക്കില്ല
കോവിഡ് നിയന്ത്രണത്തെ തുടർന്ന് 50 ശതമാനം നിരക്ക് വർദ്ധിപ്പിച്ച തീരുമാനമാണ് പിൻവലിച്ചത്.എല്ലാ സീറ്റിലും ആളുകളെ ഇരുത്തി സർവ്വീസ് നടത്താം. ബസിൽ യാത്രക്കാരെ നിർത്തി സർവ്വീസ് നടത്താൻ പാടില്ല. സീറ്റുകളുടെ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റാതെ ജീവനക്കാർ നോക്കണം. സാമൂഹിക അകലെ പാലിച്ച് ബസ് സർവ്വീസ് നടത്തണമെന്ന നിർദ്ദേശം സ്വകാര്യ ബസുകൾ പലതും പാലിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നിയന്ത്രണം പിൻവലിച്ച് പഴയ രീതിയിൽ സർവ്വീസ് നടത്താൻ തീരുമാനിച്ചത്.

രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ബസ് സർവ്വീസും പുനരാരംഭിക്കും. അതിർത്തി ജില്ലകളിൽ ജോലി ആവശ്യത്തിന് പോകുന്നവർ കൂടുന്ന സാഹചര്യത്തിലാണ് രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് സർവ്വീസ് പുനരാരംഭിക്കുന്നത്.

You might also like

-