കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

മലപ്പുറത്തെ ചങ്ങരംകുളത്ത് ദേശീയ പാതയിൽ കെ എസ് ആർ ടി സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍(38)ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസ്(16) ന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരണപ്പെട്ടത്.

കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ യായിരുന്നു അപകടം. അടൂര്‍ കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസും സ്‌കൂള്‍ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം മുഴുവനായും തകര്‍ന്നു. മരിച്ചയാളുടെ മൃതദേഹം ചങ്ങരംകുളം സണ്‍ റൈസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

You might also like

-